ജമ്മു കശ്മീരിലെ അനന്ത് നാഗില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു, അരിഹാല്‍ മേഖലയില്‍ ഭീകരര്‍ ബാങ്ക് കൊള്ളയടിച്ചു
Dec 8, 2016, 15:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശ്രീനഗര്‍: (www.kvartha.com 08.12.2016) ജമ്മു കശ്മീരിലെ അനന്ത് നാഗില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ലഷ്‌കര്‍ ഇ തൊയ്ബയുടെ കമാന്‍ഡര്‍ അബു ദുജാന അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചിട്ടില്ല.
ഏറ്റുമുട്ടലിനെ തുടര്‍ന്ന് പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയും റോഡ്, റെയില്‍ ഗതാഗതം നിര്‍ത്തിവെക്കുകയും ചെയ്തു. അതേസമയം കൂടുതല്‍ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഹസന്‍പോര, ബിജ്‌ബേഹര എന്നിവിടങ്ങളില്‍ സൈന്യം തിരച്ചില്‍ നടത്തി വരികയാണ്.
കൊല്ലപ്പെട്ടുവെന്ന് സംശയിക്കുന്ന അബു ജുദാന മൂന്ന് തവണ പോലീസിന്റെ പിടിയില്‍നിന്ന് രക്ഷപെട്ടയാളാണ്. അതിനിടെ, കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ ബാങ്ക് കൊള്ളയടിച്ചു. നോട്ട് അസാധുവാക്കിയ നടപടിക്കുശേഷം ശേഷം ഇത് രണ്ടാം തവണയാണ് ഭീകരര്‍ ബാങ്ക് കൊള്ളയടിക്കുന്നത്. മുഖംമൂടി ധരിച്ചെത്തിയ ഭീകരര്‍ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എട്ടു ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
Keywords : Jammu, Kashmir, National, Terror Attack, Death, Bank, 3 terrorists killed in encounter in Arwani.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.