Police Booked | റോഡില്‍ അപകടകരമാം വിധം ബൈക് സ്റ്റണ്ട്; വീഡിയോ വൈറലായതിന് പിന്നാലെ യുവാവിനും 2 യുവതികള്‍ക്കുമെതിരെ കേസ്

 


മുംബൈ: (www.kvartha.com) റോഡില്‍ അപകടകരമാം വിധം ബൈക് സ്റ്റണ്ട് നടത്തിയ വീഡിയോ വൈറലായതിന് പിന്നാലെ യുവാവിനും രണ്ട് യുവതികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ബൈക് ഓടിക്കുന്നയാളെ കൂടാതെ, മുന്നില്‍ ഒരു സ്ത്രീയും പിറകില്‍ സ്ത്രീയും ഉണ്ടായിരുന്നു. ആരും ഹെല്‍മെറ്റ് ധരിച്ചിട്ടില്ല. വീഡിയോ അടിസ്ഥാനപ്പെടുത്തി ബികെസി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പെലീസ് അറിയിച്ചു. 

ഇവരെ കുറിച്ച് ആര്‍ക്കെങ്കിലും അറിവുണ്ടെങ്കില്‍ വിവരം പൊലീസിന് നേരിട്ട് കൈമാറാവുന്നതാണെന്നും ട്വിറ്റര്‍ അകൗണ്ടിലൂടെ പൊലീസ് വ്യക്തമാക്കി. പോട്‌ഹോള്‍ വാരിയേഴ്‌സ് ഫൗന്‍ഡേഷനാണ് വീഡിയോ ആദ്യം ട്വീറ്റ് ചെയ്തത്. മുംബൈ ട്രാഫിക് പൊലീസിനോട് അവരെ പിടിക്കാന്‍ആവശ്യപ്പെടുകയും ബൈക്കിന്റെ രജിസ്റ്റര്‍ നമ്പര്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.   

Police Booked | റോഡില്‍ അപകടകരമാം വിധം ബൈക് സ്റ്റണ്ട്; വീഡിയോ വൈറലായതിന് പിന്നാലെ യുവാവിനും 2 യുവതികള്‍ക്കുമെതിരെ കേസ്

വീഡിയോയിലുള്ളവര്‍ക്ക് പിഴ മാത്രമല്ല, ഇവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും പൊലീസ് വ്യക്തമാക്കി. ബൈക് ഓടിച്ചയാളെ കൂടാതെ രണ്ട് സ്ത്രീകള്‍ക്ക് എതിരെയും കേസുണ്ടെന്നും പൊലീസ് അറിയിച്ചു.
Keywords:  Mumbai, News, National, Police, Case, Video, 3 Mumbai Youngsters Performs Dangerous Bike Stunts, Police booked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia