Accident | രക്ഷാദൗത്യത്തിനിടെ അപകടം; അടിയന്തര ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ കടലില്‍ പതിച്ച് 3 കോസ്റ്റ് ഗാര്‍ഡ് അംഗങ്ങളെ കാണാതായി

 
Coast Guard helicopter crash in the Arabian Sea

Photo Credit: X/Indian Coast Guard

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 4 കപ്പലുകളും 2 വിമാനങ്ങളും വിന്യസിച്ചതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

ന്യൂഡെല്‍ഹി: (KVARTHA) അറബിക്കടലില്‍ (Arabian Sea) ടാങ്കറില്‍ നിന്ന് പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാന്‍ വിന്യസിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടു. രക്ഷാദൗത്യത്തിനിടെ അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ച ഹെലികോപ്റ്ററിലെ മൂന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (Indian Coast Guard-ICG)) അംഗങ്ങളെ കാണാതായി. 

തിങ്കളാഴ്ച രാത്രി 11 മണിക്കാണ് സംഭവമെന്ന് ഐസിജി അധികൃതര്‍ അറിയിച്ചു. ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തുനിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള മോട്ടോര്‍ ടാങ്കറായ ഹരി ലീലയില്‍ ഗുരുതരമായി പരുക്കേറ്റ് കിടക്കുന്ന കോസ്റ്റ് ഗാര്‍ഡ് അംഗത്തെ രക്ഷിക്കുന്നതിനാണ് ഹെലികോപ്റ്റര്‍ വിന്യസിച്ചത്.

അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ പതിക്കുകയായിരുന്നു. നാല് ജീവനക്കാരില്‍ ഒരാളെ രക്ഷിച്ചെങ്കിലും മൂന്നു പേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാല് കപ്പലുകളും രണ്ടു വിമാനങ്ങളും വിന്യസിച്ചതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.


#CoastGuard #helicoptercrash #rescue #India #accident #missingpersons #ArabianSea


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia