Three Children Missing | അസമില്‍ വെള്ളപ്പൊക്ക ബാധിതരെ രക്ഷിക്കുന്നതിനിടയില്‍ ബോട് മറിഞ്ഞു; 3 കുട്ടികളെ കാണാതായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗുവാഹതി: (www.kvartha.com) വെള്ളപ്പൊക്ക ബാധിതരെ രക്ഷിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് മൂന്ന് കുട്ടികളെ കാണാതായി. അസമിലെ ഹോജായ് ജില്ലയിലാണ് സംഭവം. ദേശീയ ദുരന്ത നിവാരണ സേനയും, സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്ന് ബോടില്‍ ഉണ്ടായിരുന്ന ബാക്കി 21 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
Aster mims 04/11/2022

വെള്ളിയാഴ്ച രാത്രി ഇസ്ലാംപൂരില്‍ നിന്ന് വെള്ളപ്പൊക്കത്തില്‍പെട്ട 24 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടെ കല്‍ ഭിത്തിയിലിടിച്ച് ബോട്ട് മറിയുകയായിരുന്നു. കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഹോജായ് ഡെപ്യൂടി കമീഷനര്‍ അനുപം ചൗധരി പറഞ്ഞു. അപകടമുണ്ടാക്കും വിധം ആരും പുറത്തിറങ്ങരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

Three Children Missing | അസമില്‍ വെള്ളപ്പൊക്ക ബാധിതരെ രക്ഷിക്കുന്നതിനിടയില്‍ ബോട് മറിഞ്ഞു; 3 കുട്ടികളെ കാണാതായി

സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ട ആളുകള്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെന്നും എന്‍ഡിആര്‍എഫ് ബോടുകളില്‍ അവരെ മാറ്റുമെന്നും അനുപം ചൗധരി കൂട്ടിച്ചേര്‍ത്തു. വെള്ളപ്പൊക്കം ജില്ലയിലെ 50,000ത്തിലധികം ആളുകളെ ബാധിച്ചിട്ടുണ്ട്. ജില്ലയില്‍ 47 ദുരിതാശ്വാസ ക്യാമ്പുകളിലായി 29,745 പേരാണ് അഭയം പ്രാപിച്ചത്.

Keywords:  News, National, Flood, Missing, Children, boat, Boat Accident, 3 Children Missing As Boat Carrying Flood-Affected People.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script