2ജി സ്പെക്ട്രം: നിരപരാധിത്വം തെളിയിക്കുമെന്നു കനിമൊഴി

 


ADVERTISEMENT


2ജി സ്പെക്ട്രം: നിരപരാധിത്വം തെളിയിക്കുമെന്നു കനിമൊഴി
ചെന്നൈ: 2ജി സ്പെക്ട്രം അഴിമതി കേസില്‍  നിരപരാധിത്വം തെളിയിക്കുമെന്നു കനിമൊഴി. ജാമ്യം കിട്ടിയതില്‍ സന്തോഷം ഉണ്ടെന്നും കനിമൊഴി പറഞ്ഞു. ഡല്‍ഹിയില്‍ നിന്നു ചെന്നൈയിലേക്കു പുറപ്പെടുന്നതിനു മുന്നോടിയായി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കനിമൊഴി. ജാമ്യം കിട്ടിയെന്നതിലുപരി നിരപരാധിത്വം തെളിയിക്കുകയാണ് പ്രധാനമെന്നും കനിമൊഴി പറഞ്ഞു. കേസില്‍ മെയ് 20 ന് അറസ്റ്റിലായ കനിമൊഴിക്ക് ആറുമാസത്തിന് ശേഷം നവംബര്‍ 29നാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2 ജി സ്‌പെക്ട്രം ഇനത്തില്‍ കലൈഞ്ജര്‍ ടി.വിക്കു വേണ്ടി 214 കോടി രൂപ കോഴ കൈപ്പറ്റിയെന്നതാണ് കനിമൊഴിക്കെതിരായ കേസ്.

Keywords: 2G Spectrum Case, Kanimozhi, chennai, National
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia