ചെന്നൈ: 2ജി സ്പെക്ട്രം അഴിമതി കേസില്‍ നിരപരാധിത്വം തെളിയിക്കുമെന്നു കനിമൊഴി. ജാമ്യം കിട്ടിയതില്‍ സന്തോഷം ഉണ്ടെന്നും കനിമൊഴി പറഞ്ഞു. ഡല്‍ഹിയില്‍ നിന്നു ചെന്നൈയിലേക്കു പുറപ്പെടുന്നതിനു മുന്നോടിയായി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കനിമൊഴി. ജാമ്യം കിട്ടിയെന്നതിലുപരി നിരപരാധിത്വം തെളിയിക്കുകയാണ് പ്രധാനമെന്നും കനിമൊഴി പറഞ്ഞു. കേസില്‍ മെയ് 20 ന് അറസ്റ്റിലായ കനിമൊഴിക്ക് ആറുമാസത്തിന് ശേഷം നവംബര്‍ 29നാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2 ജി സ്‌പെക്ട്രം ഇനത്തില്‍ കലൈഞ്ജര്‍ ടി.വിക്കു വേണ്ടി 214 കോടി രൂപ കോഴ കൈപ്പറ്റിയെന്നതാണ് കനിമൊഴിക്കെതിരായ കേസ്.
Keywords: 2G Spectrum Case, Kanimozhi, chennai, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.