2 ജി: കനിമൊഴിയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

 


ADVERTISEMENT



2 ജി: കനിമൊഴിയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും
ന്യൂഡല്‍ഹി: 2ജി കേസില്‍ കനിമൊഴിയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഡിസംബര്‍ ഒന്നിനാണ് ജാമ്യാപേക്ഷ പരിഗണിക്കാനിരുന്നത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നേരത്തെയാക്കണമെന്ന് ആവശ്യപ്പെട്ട് കനിമൊഴി കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം. 2ജി കേസില്‍ അഞ്ച് കോര്‍പ്പറേറ്റ് മേധാവികള്‍ക്ക്‌  കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ വിചാരണക്കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Keywords: Kanimozhi, Bail plea, Thursday, New Delhi, National

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia