SWISS-TOWER 24/07/2023

എലിസബത്ത് ആന്റണിയുടെ പെയിന്റിംഗ്; വാര്‍ത്ത തെറ്റെന്ന്‌ എയര്‍പോര്‍ട്ട് അതോറിറ്റി

 


എലിസബത്ത് ആന്റണിയുടെ പെയിന്റിംഗ്; വാര്‍ത്ത തെറ്റെന്ന്‌ എയര്‍പോര്‍ട്ട് അതോറിറ്റി
ന്യൂഡല്‍ഹി: എലിസബത്ത് ആന്റണിയുടെ പെയിന്റിംഗുകള്‍ 28 കോടി രൂപയ്ക്ക് വാങ്ങിയെന്ന വാര്‍ത്ത എയര്‍പോര്‍ട്ട് അതോറിറ്റി നിഷേധിച്ചു. പ്രതിരോധമന്ത്രി ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയുടെ പെയിന്റിംഗുകള്‍ 28 കോടി രൂപയ്ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി വാങ്ങിയെന്നും ആ ചിത്രങ്ങള്‍ ഇന്ത്യയിലെ പ്രമുഖ എയര്‍പോര്‍ട്ടുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും മെയില്‍ ടുഡേ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു. രണ്ടര ലക്ഷം രൂപയാണ്‌ പെയിന്റിംഗിന്റെ വിലയായി എലിസബത്തിന്‌ നല്‍കിയതെന്നും അധികൃതര്‍ അറിയിച്ചു.

എന്നാല്‍ തന്റെ ചിത്രങ്ങള്‍ വാങ്ങുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ താല്‍പര്യമില്ലെന്നാണ്‌ എലിസബത്ത് വാര്‍ത്തയോട് പ്രതികരിച്ചത്. വില്‍ക്കുന്ന ചിത്രങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം കാന്‍സര്‍ ബാധിതരുടെ ചികിത്സക്കായാണ് ഉപയോഗിക്കുന്നത്. നവൂതന്‍ ചാരിറ്റബിള്‍ എന്ന സന്നദ്ധ സംഘടനയ്ക്കായാണ് തുക ഉപയോഗിക്കുന്നതെന്നും എലിസബത്ത് വ്യകമതാക്കി. തന്റെ ഭര്‍ത്താവിനെ ദിനംപ്രതി നിരവധി കാന്‍സര്‍ ബാധിതര്‍ സഹായം ചോദിച്ച് സന്ദര്‍ശിക്കാറുണ്ടെന്നും, എന്നാല്‍ ഭര്‍ത്താവിന്‌ തിരക്കായതു കൊണ്ടാണ് താന്‍ ഇത്തരത്തിലൊരു സഹായം നല്‍കുന്നതെന്നുമായിരുന്നു എലിസബത്തിന്റെ വിശദീകരണം. ബാങ്ക് ഉദ്യോഗത്തില്‍ നിന്നും വിരമിച്ച ശേഷം അഭിഭാഷകയായി എന്റോള്‍ ചെയ്ത എലിസബത്ത് ഒഴിവുസമയള്‍ ചിലവഴിക്കുന്നത് പെയിന്റിംഗിലൂടെയാണ്‌.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia