നൂറ് കോടിയുടെ മയക്കുമരുന്ന് കടത്തിയ ട്രക്ക് വിട്ടുകിട്ടാന്‍ പാക്കിസ്ഥാന്‍ ഇന്ത്യന്‍ ട്രക്കുകള്‍ തടഞ്ഞുവെച്ചു

 


ശ്രീനഗര്‍: പാക് അധീന കശ്മീരില്‍ 27 ഇന്ത്യന്‍ ട്രക്കുകള്‍ അധികൃതര്‍ തടഞ്ഞുവെച്ചു. ജമ്മുകശ്മീരില്‍ ഇന്ത്യന്‍ സൈന്യം പിടികൂടിയ പാക് ട്രക്കും ഡ്രൈവറേയും വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടാണിത്. 100 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കടത്തിയ ട്രക്ക് കഴിഞ്ഞ ദിവസമാണ് കശ്മീരില്‍ സൈന്യം പിടികൂടിയത്.
നൂറ് കോടിയുടെ മയക്കുമരുന്ന് കടത്തിയ ട്രക്ക് വിട്ടുകിട്ടാന്‍ പാക്കിസ്ഥാന്‍ ഇന്ത്യന്‍ ട്രക്കുകള്‍ തടഞ്ഞുവെച്ചുബാരാമുള്ള ജില്ലയിലെ ഉറി സെക്ടറില്‍ സലാമാബാദ് ട്രേഡ് സെന്ററില്‍ വെച്ചാണ് ട്രക്കില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയത്. സെന്ററില്‍ 47 പാക് ട്രക്കുകളാണ് ഉണ്ടായിരുന്നത്. മയക്കുമരുന്ന് കണ്ടെത്തിയ ട്രക്കിനേയും ഡ്രൈവറേയും മാത്രമാണ് പോലീസ് അറസ്റ്റുചെയ്തത്. ബാക്കിയുള്ള 46 ട്രക്കുകള്‍ പാക്കിസ്ഥാനിലേയ്ക്ക് മടങ്ങാന്‍ അനുവദിച്ചെങ്കിലും അറസ്റ്റിലായ ഡ്രൈവറേയും ട്രക്കും വിട്ടുനല്‍കാതെ ട്രക്കുകള്‍ മടങ്ങേണ്ടെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍. ഇതിനിടയിലാണ് ചരക്കുമായി പോയ ഇന്ത്യന്‍ ട്രക്കുകള്‍ പാക് അധീന കശ്മീരില്‍ വെച്ച് പാക് സൈന്യം തടഞ്ഞുവെച്ചിരിക്കുന്നത്.
SUMMARY: Srinagar: Authorities in Pakistan-occupied Kashmir (PoK) have detained 27 trucks carrying goods from India to demand the release of their truck and driver detained by the Jammu and Kashmir Police for allegedly carrying narcotics worth Rs. 100 crore.
Keywords: Baramulla, Brown sugar, J&K, Jammu and Kashmir Police, Narcotics, Pakistan, PoK, Trucks, Trucks detained, Uri
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia