തമിഴ്‌നാട്ടില്‍ മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച 234 കിലോ സ്വര്‍ണം പിടികൂടി; 3 പേര്‍ കസ്റ്റഡിയില്‍
Mar 13, 2021, 14:11 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 13.03.2021) തമിഴ്‌നാട്ടില്‍ മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച 234 കിലോ സ്വര്‍ണം പിടികൂടി. കോയമ്പത്തൂരിലേക്ക് കടത്താന്‍ ശ്രമിച്ച 36 കോടിയുടെ സ്വര്‍ണമാണ് സേലത്ത് നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ലൈയിങ് സ്‌ക്വാഡ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണത്തിനായി കൊണ്ടുപോയതാണോ എന്ന് അന്വേഷണം നടക്കുകയാണ്.
Keywords: Chennai, News, National, Gold, Seized, Custody, 234 kg gold seized in Tamilnadu; 3 arrested
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

