രാഹുല്‍ ഗാന്ധിയുടെ മോടി കൂട്ടാന്‍ കോണ്‍ഗ്രസ് പൊടിക്കുന്നത് 500 കോടി

 


ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ലോക്‌സഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാതിരിക്കാന്‍ രണ്ടും കല്പിച്ച് മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ്. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ പോകുന്ന 'യുവരാജാവ്' രാഹുല്‍ ഗാന്ധിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിക്കുന്ന പരസ്യചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ 500 കോടി രൂപയാണ് ഇതിനായി കോണ്‍ഗ്രസ് പൊടിക്കുന്നത്.
ഇതിനായി ജാപ്പനീസ് പരസ്യ കമ്പനിയുമായി കോണ്‍ഗ്രസ് കരാറൊപ്പിട്ടുകഴിഞ്ഞു. അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരണം അടക്കമുള്ള വന്‍ തോതിലുള്ള പദ്ധതികളാണ് പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത്.
ജാപ്പനീസ് കമ്പനിയായ ദെന്‍സു ഇന്ത്യയാകും പരസ്യത്തിന്റെ ചുമതല വഹിക്കുക. ഇതിനുപുറമേ സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ അപദാനങ്ങള്‍ പാടാന്‍ ബര്‍സണ്‍ മാര്‍സ്‌റ്റെല്ലര്‍ എന്ന പബ്ലിക് റിലേഷന്‍ കമ്പനിയേയും ചുമതലപ്പെടുത്തി. രാഹുലിന്റെ ഫേസ്ബുക്ക് ട്വിറ്റര്‍ പേജുകള്‍ ഇനി ഇവരാകും കൈകാര്യം ചെയ്യുക. രാഹുലിന്റെ റാലികളും സന്ദേശങ്ങളും ഇവര്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യും. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയെ വെല്ലുന്ന തരത്തിലുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ മോടി കൂട്ടാന്‍ കോണ്‍ഗ്രസ് പൊടിക്കുന്നത് 500 കോടിരാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടി, 'സാധാരണക്കാരനെ ശാക്തീരിക്കുക' എന്ന ആശയത്തിലൂന്നിയാണ് കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാഹുല്‍ ഗാന്ധിയുടെ യുവത്വം അനുകൂല ഘടകമാകുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. സാധാരണ ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ സാഷാത്കരിക്കാന്‍ രാഹുലിനു സാധിക്കുമെന്ന തരത്തിലായിരിക്കും പ്രചരണങ്ങള്‍. രാഹുലിന്റെ സ്തുതിപാഠകരായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പ്രൊഫഷണലുകളെയാണ് ഇതിനുവേണ്ടി കമ്പനി നിയോഗിക്കുക.
രാഹുലിനെ വാഴ്ത്തിക്കൊണ്ടുള്ള ഷോര്‍ട്ട് ഫിലിമുകളും അച്ചടി പരസ്യങ്ങളും കമ്പനി തയാറാക്കും. ജിഡിപി വളര്‍ച്ച, നാണയപ്പെരുപ്പം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, അഴിമതിക്കെതിരേയുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ സ്വീകരിച്ച ശക്തമായ നിലപാടുകള്‍ ജനങ്ങളിലെത്തിക്കുകയാണ് ഏജന്‍സിയുടെ ചുമതല. അതേസമയം 'ആം ആദ്മി'യെന്ന പ്രയോഗം സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാവൂ എന്ന നിര്‍ദേശവും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. ഇത് ആം ആദ്മി പാര്‍ട്ടിയെ സഹായിക്കും എന്ന സംശയമാണ് പാര്‍ട്ടിക്കുള്ളത്.
SUMMARY: New Delhi: The Congress, which suffered a huge defeat in the recently held Assembly elections, has reportedly roped in Japanese advertising and communication firm Dentsu and Burson-Marsteller to strategise the 2014 Lok Sabha polls campaign for Rahul Gandhi.
Keywords: Rahul Gandhi, Indian National Congress, Dentsu, Burson-Marsteller, Bharatiya Janata Party, Narendra Modi, Arvind Kejriwal, Aam Aadmi Party
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia