ഇരുപതുകാരന്‍ നടുറോഡില്‍ രക്തം വാര്‍ന്ന് മരിച്ചു

 


ന്യൂഡല്‍ഹി: (www.kvartha.com 25.07.2015) വിനയ് ജിണ്ടാല്‍ എന്ന ഇരുപതുകാരനോട് ആരും മനുഷ്യത്വം കാണിച്ചില്ലെങ്കിലും അദ്ദേഹം മരണത്തിലും മനുഷ്യത്വം കാണിച്ചു. വാഹനാപകടത്തില്‍ മരിച്ച വിജയിന്റെ കണ്ണുകള്‍ ഇനി മറ്റൊരാള്‍ക്ക് കാഴ്ച നല്‍കും. തിങ്കളാഴ്ചയാണ് ബിബിഎ വിദ്യാര്‍ത്ഥിയായ വിനയ് സഞ്ചരിച്ച സ്‌കൂട്ടിയിലേയ്ക്ക് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചുകയറിയത്. റോഡില്‍ ചോരയില്‍ കുളിച്ച് കിടന്ന വിനയിനെ ഒരാള്‍ പോലും തിരിഞ്ഞുനോക്കിയില്ല. നിരവധി കാറുകളും ബൈക്കുകളിലും അതിലൂടെ കടന്നുപോയെങ്കിലും ഒരാളും സഹായിക്കാനെത്തിയില്ല.

ഒടുവില്‍ രക്തം വാര്‍ന്ന് വിനയ് മരണത്തിന് കീഴടങ്ങി. സഹോദരിയുടെ വിവാഹത്തിന് രണ്ട് ദിവസം ബാക്കിനില്‍ക്കേയാണ് വിനയുടെ വിയോഗം.

കസ്തൂര്‍ബ നഗറിലെ ട്രാഫിക് സിഗ്‌നലിന് സമീപം രാത്രിയാണ് അപകടമുണ്ടായത്. വിധവയായ മാതാവിന് മരുന്ന് വാങ്ങാന്‍ പോയതായിരുന്നു വിനയ്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിനയുടെ ദാരുണ മരണം പുറം ലോകമറിഞ്ഞത്.
ഇരുപതുകാരന്‍ നടുറോഡില്‍ രക്തം വാര്‍ന്ന് മരിച്ചു

SUMMARY: Delhi may have left Vinay Jindal to die on the road after a horrific accident, but the 20-year-old served humanity even in death with his family donating the youth’s eyes according to his wishes.

Keywords: Vinay Jindal, Bleeding, Accident, Delhi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia