Arrested | 'യുവതിയെയും പേരകുഞ്ഞിനെയും ഭര്‍തൃപിതാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി'; സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് സംഭവമെന്ന് പൊലീസ്
May 18, 2022, 13:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കമ്പം (തമിഴ്നാട്): (www.kvartha.com) സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെയും പേരകുഞ്ഞിനെയും ഭര്‍ത്യ പിതാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതായി പൊലീസ്. ഗുരുതരമായ പൊള്ളലേറ്റ കുഞ്ഞ് തല്‍ക്ഷണം മരിച്ചു. മന്തയമ്മന്‍ കോവില്‍ തെരുവില്‍ അരുണ്പാണ്ഡ്യന്റെ മകന് യാകിദ് (2) ആണ് മരിച്ചത്. യുവതി ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. കമ്പത്തിന് സമീപം നാരായണതേവന്പെട്ടിയിലാണ് സംഭവം. കേസില്‍ ഭര്‍തൃപിതാവ് പെരിയകറുപ്പ(60)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മുന്തിരിത്തോട്ടത്തിലെ തൊഴിലാളിയാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഒരേ ഗ്രാമത്തില്‍ താമസിച്ചു വന്നിരുന്ന ശിവപ്രിയയുമായി പെരിയകറുപ്പന്റെ മകന് അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ഇരുവരും വിവാഹിതരായി. സ്ത്രീധനം വാങ്ങാതെയായിരുന്നു വിവാഹം. ഇതേ ചൊല്ലി പെരിയാകറുപ്പനും ശിവപ്രിയും തമ്മില്‍ തര്‍ക്കം പതിവായിരുന്നു.
ചൊവ്വാഴ്ച രാത്രി മദ്യപിച്ചെത്തിയ പെരിയകറുപ്പന് ശിവപ്രീയയുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന അരുണ്‍ അച്ഛനെയും ഭാര്യയെയും സമാധാനിപ്പിച്ചു. തുടര്‍ന്ന് ഭാര്യക്ക് ഭക്ഷണം വാങ്ങാന്‍ പുറത്തേയ്ക്ക് പോയി. ഇതിന് ശേക്ഷം പെരിയകറുപ്പന് ശിവപ്രിയയുമായി വീണ്ടും തര്‍ക്കമായി. ക്ഷുഭിതനായ പെരിയകറുപ്പന് തോട്ടത്തിലെ കീടനാശിനി യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനായി വാങ്ങിയ പെട്രോള്‍ കൊണ്ടുവന്ന് ശിവപ്രിയയുടെ ദേഹത്ത് ഒഴിച്ചു.
സമീപത്ത് കളിച്ചുകൊണ്ടിരുന്ന യാകിത്തിന്റെ ദേഹത്തും പെട്രോള്‍ വീഴുകയായിരുന്നു. തീ കൊളുത്തിയതിനു ശേഷം പെരിയകറുപ്പന് ഓടി രക്ഷപ്പെട്ടു. ഇതിനിടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി. വെള്ളം ഒഴിച്ച് തീ കെടുത്തി. വിവരമറിഞ്ഞ് ഭര്‍ത്താവ് അരുണ്‍ എത്തി ശിവപ്രിയയെയും യാക്കിതിനെയും കമ്പം സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. ശിവപ്രിയയെ കൂടുതല്‍ ചികിത്സയ്ക്കായി തേനി സര്‍കാര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Tamilnadu, News, National, Woman, Injured, Child, Death, Hospital, Treatment, Police, 2 year old boy died and woman injured; Man arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

