SWISS-TOWER 24/07/2023

മുംബൈയില്‍ അഴുകിയ നിലയില്‍ സഹോദരിമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

 


ADVERTISEMENT

മുംബൈ: (www.kvartha.com 03.08.2021) മുംബൈയില്‍ അഴുകിയ നിലയില്‍ സഹോദരിമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ലക്ഷ്മി പന്താരി (33), സ്‌നേഹ (26) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നവി മുംബൈയില്‍ ഐറോലിയിലെ ഫ്‌ളാറ്റിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ ഫ്‌ളാറ്റില്‍ നിന്ന് അഴുകിയ ഗന്ധം വന്നതോടെ സമീപവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 
Aster mims 04/11/2022

തുടര്‍ന്ന് തിങ്കളാഴ്ച പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ടു മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു. അകത്തുനിന്ന് പൂട്ടിയ വാതില്‍ തകര്‍ത്താണ് പൊലീസ് ഫ്‌ളാറ്റിനുള്ളില്‍ പ്രവേശിച്ചത്. ഇരുവരും സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നുവെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മുംബൈയില്‍ അഴുകിയ നിലയില്‍ സഹോദരിമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

അയല്‍വാസികളുമായി അടുപ്പം പുലര്‍ത്തിയിരുന്നില്ല. ഇവരുടെ പിതാവ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്  മരിച്ചിരുന്നു. മാതാവ് ആത്മഹത്യ ചെയ്യുകയും ചെയ്തു. സമീപത്തെ കുട്ടികള്‍ക്ക് ട്യൂഷനെടുത്താണ് ഇരുവരും കഴിഞ്ഞിരുന്നത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Keywords:  Mumbai, News, National, Found Dead, Death, Sisters, Police, Case, 2 Sisters Found Dead In Navi Mumbai Flat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia