Arrested | 'സമൂഹമാധ്യമം വഴി പ്രകോപനപരമായ വീഡിയോ പങ്കുവച്ചു'; 2 യുവാക്കള്‍ അറസ്റ്റില്‍
Aug 9, 2023, 17:46 IST
ADVERTISEMENT
ബെംഗ്‌ളൂറു: (www.kvartha.com) സമൂഹമാധ്യമം വഴി പ്രകോപനപരമായ വിഡിയോ പങ്കുവച്ചെന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അഖ്ബര്‍ സയിദ് ബഹാദൂര്‍ അലി(23), മുഹമ്മദ് അയാസ് (21) എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലാണ് സംഭവം.
അറസ്റ്റിലായ യുവാക്കള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു. കലാപത്തിന് കാരണമാകുന്ന രീതിയില്‍ പ്രകോപനപരമായ കാര്യങ്ങള്‍ പങ്കുവച്ചതിന് 153-ാം വകുപ്പ് അടക്കമുള്ളവ ചുമത്തിയാണ് കേസെടുത്തത്. ഹിന്ദു ജനജാഗ്രിതി സമിതി വക്താവ് മോഹന്‍ ഗൗഡയാണ് ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
Keywords: News, National, Arrest, Arrested, Social media, Video, Share, Police, Case, 2 men in Karnataka arrested for posting provocative videos on social media.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

