ജാര്‍ഖണ്ഡില്‍ കേബില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; 2 മരണം, കുടുങ്ങിക്കിടക്കുന്നത് 46 പേര്‍

 


ADVERTISEMENT

റാഞ്ചി: (www.kvartha.com 11.04.2022) ജാര്‍ഖണ്ഡില്‍ കേബില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഞായറാഴ്ച വൈകിട്ട് 4.30 മണിയോടെ ദിയോഘര്‍ ജില്ലയിലെ ബാബ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികൂട് മലമുകളിലെ റോപ്വേയില്‍ കേബിളുകള്‍ കൂട്ടിയിടിച്ചാണ് അപകടം. അതേസമയം 12 കാബിനുകളിലായി 46 പേര്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.

ജാര്‍ഖണ്ഡില്‍ കേബില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; 2 മരണം, കുടുങ്ങിക്കിടക്കുന്നത് 46 പേര്‍

വ്യോമസേനയുടെ രണ്ടു മിഗ്-17 ഹെലികോപ്റ്റര്‍ ഉള്‍പെടെ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ദേശീയ ദുരന്തരനിവാരണ സേനയും സ്ഥലത്തുണ്ട്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് 12 കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രക്ഷാപ്രവര്‍ത്തനം അവസാനിച്ചശേഷം മാത്രമേ അന്വേഷണം ആരംഭിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ സ്ഥാപനം നടത്തുന്ന റോപ്യാ വേയാണിത്. അപകടത്തിന് പിന്നാലെ ഓപറേറ്റര്‍മാര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് വിവരം.

Keywords:  News, National, Accident, Death, Jharkhand, Cable car, Collide, 2 killed after cable cars collide in Jharkhand.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia