SWISS-TOWER 24/07/2023

ഐഎന്‍ എസ് വിക്രമാദിത്യയില്‍ വിഷവാതകം ശ്വസിച്ച് രണ്ട് മരണം

 


കാര്‍വാര്‍: (www.kvartha.com 11.06.2016)  ഇന്ത്യന്‍ പടക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ വിഷവാതകം ശ്വസിച്ച് രണ്ട് മരണം. ഇന്ത്യന്‍ നേവിയിലെ നാവീകനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വാതകം ശ്വസിച്ച രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കായിരുന്നു വാതക ചോര്‍ച്ചയെന്ന് ഇന്ത്യന്‍ നേവിയുടെ വക്താവ് അറിയിച്ചു. മാലിന്യ ചാല്‍ വൃത്തിയാക്കുകയായിരുന്നു 4 പേരും. ഈ സമയത്താണ് ഇവര്‍ വിഷവാതകം ശ്വസിച്ചത്.

കര്‍ണാടകയിലെ കര്‍വാര്‍ നേവല്‍ ബേസില്‍ പതിവ് റിപ്പയര്‍ ജോലി നടക്കുന്നതിനിടയിലായിരുന്നു അപകടം.

രാകേഷ് കുമാര്‍, മോഹന്ദാസ് കൊലംബ്കര്‍ എന്നിവരാണ് മരിച്ചത്. ഇന്ത്യയുടെ ഏറ്റവും വലിപ്പമേറിയ യുദ്ധകപ്പലാണ് ഐ.എന്‍.എസ് വിക്രമാദിത്യ.
ഐഎന്‍ എസ് വിക്രമാദിത്യയില്‍ വിഷവാതകം ശ്വസിച്ച് രണ്ട് മരണം

SUMMARY: KARWAR, KARNATAKA: Two people including a sailor of Indian Navy died in an accident on board INS Vikramaditya, the Russian-made aircraft carrier, today evening. Two others were injured.

Keywords: KARWAR, KARNATAKA, Two people, Including, Sailor, Indian Navy, Accident, INS Vikramaditya, Russian-made, Aircraft carrier, Two others, Injured
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia