Accident | പൂനെ-മുംബൈ എക്‌സ്പ്രസ് വേയില്‍ എണ്ണ ടാങ്കര്‍ മറിഞ്ഞ് തീപ്പിടിച്ചു; 4 മരണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) പൂനെ-മുംബൈ എക്‌സ്പ്രസ് വേയില്‍ എണ്ണ ടാങ്കര്‍ മറിഞ്ഞ് തീപ്പിടിച്ചു. അപകടത്തില്‍ നാല് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഒരു പാലത്തിന് മുകളില്‍ വെച്ച് എണ്ണ ടാങ്കര്‍ അപകടത്തില്‍ പെടുകയായിരുന്നു. 

ചൊവ്വാഴ്ച ഉച്ചയോടെ ലോണാവാലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ടാങ്കറില്‍ നിന്ന് എണ്ണ പരന്നൊഴുകി ചുറ്റും തീപ്പിടിച്ചു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 
Aster mims 04/11/2022

Accident | പൂനെ-മുംബൈ എക്‌സ്പ്രസ് വേയില്‍ എണ്ണ ടാങ്കര്‍ മറിഞ്ഞ് തീപ്പിടിച്ചു; 4 മരണം

അപകടത്തെ തുടര്‍ന്ന് പാത താല്‍ക്കാലികമായി അടയ്ക്കുകയും ഗതാഗതം വഴിതിരിച്ച് വിടുകയും ചെയ്തു. തീ പടന്ന എണ്ണ പാലത്തില്‍ നിന്ന് ചോര്‍ന്നൊലിച്ച് താഴെയുള്ള റോഡിലേക്ക് ഒഴുകുകയായിരുന്നു. ഈ സമയം പാലത്തിന് അടിയിലുണ്ടായിരുന്ന വാഹനങ്ങളില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പൊള്ളലേറ്റതെന്നാണ് വിവരം. 

എക്സ്പ്രസ്വേ പൊലീസ്, പൂനെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെല്‍, ലോണാവാല, ഖോപോളി മുനിസിപല്‍ കോര്‍പറേഷനുകളില്‍ നിന്നുള്ള അഗ്‌നിശമന സേന എന്നീ സംഘങ്ങള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Keywords: Mumbai, News, National, Accident, Pune, Expressway, 2 dead as oil tanker overturns on Pune-Mumbai Expressway.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia