SWISS-TOWER 24/07/2023

Died | 3 നില കെട്ടിടം തകര്‍ന്നുവീണ് അപകടം; 2 കുട്ടികള്‍ ഉള്‍പെടെ 3 പേര്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

അമരാവതി: (www.kvartha.com) മൂന്ന് നില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ദുര്‍ഗ പ്രസാദ്(17), സഹോദരി അഞ്ജലി (15), ചോട്ടു (27) എന്നിവരാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം കളക്ടറേറ്റിന് സമീപം രാമജോഗി പേട്ടയില്‍ വ്യാഴാഴ്ച പുലര്‍ചെയോടെയായിരുന്നു സംഭവം. 
Aster mims 04/11/2022

ആറുപേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സമീപത്തെ കെട്ടിടത്തില്‍ നടന്നുകൊണ്ടിരുന്ന പൈലിങ് മൂലം കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

Died | 3 നില കെട്ടിടം തകര്‍ന്നുവീണ് അപകടം; 2 കുട്ടികള്‍ ഉള്‍പെടെ 3 പേര്‍ക്ക് ദാരുണാന്ത്യം

കെട്ടിടത്തിന് കേടുപാടുകളുണ്ടെന്നറിഞ്ഞിട്ടും ഇയാള്‍ നിര്‍മാണ പ്രവര്‍ത്തികള്‍ തുടര്‍ന്നതായാണ് വിവരം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഏകദേശം ഇരുപത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Keywords:  News, National, Accident, Death, Building Collapse, 2 children among 3 killed after building collapses.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia