Obituary | ബന്ധുവിന്റെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ 19 കാരൻ കുഴഞ്ഞുവീണ് മരിച്ചു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com)  തെലങ്കാനയിൽ ബന്ധുവിന്റെ വിവാഹത്തിന് നൃത്തം ചെയ്യുന്നതിനിടെ 19 കാരൻ  കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശിയായ മുത്യം എന്ന യുവാവാന് മരിച്ചത്. ഹൈദരാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള നിർമൽ ജില്ലയിലെ പർഡി ഗ്രാമത്തിൽ തന്റെ ബന്ധുക്കളിൽ ഒരാളുടെ വിവാഹത്തിന് നൃത്തം ചെയ്യുകയായിരുന്നു മുത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
Aster_MIMS

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അതിഥികളുടെ സാന്നിധ്യത്തിൽ ഗാനത്തിന് മനോഹരമായി യുവാവ് നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. നൃത്തം തുടരുന്നതിനിടയിൽ യുവാവ് പെട്ടെന്ന് നിലത്ത് വീഴുന്നതും വീഡിയോയിൽ വ്യക്തമാണ്. ഉടൻ തന്നെ അതിഥികൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. യുവാവിന് ഹൃദയാഘാതം ഉണ്ടായിട്ടുണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. 

Obituary | ബന്ധുവിന്റെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ 19 കാരൻ  കുഴഞ്ഞുവീണ് മരിച്ചു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

നാല് ദിവസത്തിനിടെ തെലങ്കാനയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഫെബ്രുവരി 22 ന് ഹൈദരാബാദിലെ ഒരു ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 24 കാരനായ പൊലീസ് കോൺസ്റ്റബിൾ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
Keywords:  Hyderabad, News, National, Telangana, wedding, Video, 19-year-old dies while dancing at a wedding in Telangana.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia