റാംഗിങ്; എന്ഞ്ചിനീയര് വിദ്യാര്‍ത്ഥി ട്രെയിനിനു മുന്നില്‍ചാടി ജീവനൊടുക്കി
May 12, 2013, 11:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങിനെ തുടര്‍ന്ന് 19 കാരനായ രണ്ടാംവര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. നവി മുംബൈയിലെ രാമറാവു അധിക് ഇന്‍സ്റ്റിറ്റിയൂട്ടിലെ രണ്ടാംവര്‍ഷ ഇലക്ട്രോണിക്സ് ആന്റ് ടൈലികമ്യൂണിക്കേഷന് വിദ്യാര്‍ത്ഥിയായ നിതിന്‍ പടല്കര് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച കല്യാണ്‍ റെയില്‍ വേ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. രണ്ട് സീനിയര്‍ വിദ്യാര്‍ഥികളുടെ പേര് പരാമര്‍ശിച്ചിട്ടുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ മാസങ്ങളോളമായി പീഡിപ്പിച്ചതായും ഇത് സഹിക്കാനാവാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നും കുറിപ്പില്‍ പറയുന്നു. കല്ല്യാണ്‍ റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വൈകിട്ട് ആറ് മണിയോടെ കൂട്ടുകാരെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ നിതിന്‍ രാത്രിയായിട്ടും തിരിച്ചെത്തിയില്ല. ഇതിനിടെയാണ് നിതിന്‍ മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിക്കുന്നത്.
പ്രാഥമിക അന്വേഷണത്തില്‍തന്നെ നിതിന്റെ മരണം റാഗിംങ് മൂലമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വൈകാതെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള രണ്ടുപേരെ പോലീസ് ചോദ്യം ചെയ്യും.
Keywords : Mumbai, Student, Suicide, Raging, National, Nithin Patker, Railway Station, Train, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.