ഡല്‍ഹിയില്‍ 184 കോടിയുടെ അഴിമതി; എ.എ.പി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: ഷീല ദീക്ഷിത് സര്‍ക്കാരിന്റെ കാലത്ത് നടന്ന 184 കോടിയുടെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ അഴിമതി വിരുദ്ധ ബ്രാഞ്ചിനോട് എ.എ.പി സര്‍ക്കാര്‍ ഉത്തരവിട്ടു. 2010ല്‍ നടന്ന കോമണ്‍ വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി റിംഗ് റോഡ് ബൈപാസ് നിര്‍മ്മാണത്തിലാണ് അഴിമതി നടന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെതുടര്‍ന്ന് എ.സി.ബി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഈ അഴിമതിയിലും മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന് പങ്കുണ്ടോയെന്നും അന്വേഷിക്കും.

ബൈപാസിന്റെ നിര്‍മാണത്തില്‍ സാമ്പത്തിക അഴിമതി നടന്നിരുന്നതായി പ്രധാനമന്ത്രി നിയോഗിച്ച ശുംഗു കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഈ കേസില്‍ എസിബി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല. സ്വകാര്യ കരാറുകാര്‍ക്ക് രണ്ടു വിഭാഗങ്ങളിലായാണ് ബൈപ്പാസ് നിര്‍മാണത്തിനു അനുമതി നല്‍കിയിരുന്നത്. ഫ്‌ലൈ ഓവറുകള്‍ നിര്‍മ്മിക്കുന്നതിനും റോഡു നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുമായിട്ടായിരുന്നു ഇതെന്നും ഇതിനു 407 കോടി രൂപ ചെലവുവന്നെന്നും ഡല്‍ഹി സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഡല്‍ഹിയില്‍ 184 കോടിയുടെ അഴിമതി; എ.എ.പി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു
കരാറുകാരന്‍ സര്‍ക്കാരിനു 184 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നതാണ് ആരോപണം. റോഡു നിര്‍മാണത്തിനായി വാങ്ങിയ വസ്തുക്കളിലും ജോലിക്കാരെ എടുക്കുന്നതിലും കൃത്രിമം കാണിച്ചുവെന്നും കുറ്റപ്പെടുത്തലുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസിനായി നടത്തിയ പതിനാലു പ്രോജക്ടുകളില്‍ വിവിധ വകുപ്പുകളിലായി അഴിമതി നടന്നുവെന്നും ഇവയിലൂടെ സര്‍ക്കാരിനുണ്ടായിരിക്കുന്ന 198 കോടി രൂപയുടെ നഷ്ടമാണെന്നും എഎപി ആരോപിച്ചു.

SUMMARY: New Delhi: Pointing at yet another purported scam under the Sheila Dikshit regime, Arvind Kejriwal-led Delhi government has asked its Anti-Corruption Branch (ACB) to probe alleged irregularities worth Rs. 184 crore in the construction of the Ring Road bypass ahead of the 2010 Commonwealth Games.

Keywords: Delhi, Scam, Ring Road bypass, ACB, Arvind Kejriwal,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia