ടിക് ടോക് വില്ലനായി; ഇലക്ട്രിക് പോസ്റ്റില്‍ ബന്ധിച്ച ശേഷം മുഖം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് മുറുകെ കെട്ടി, രക്ഷപ്പെടുന്നത് ചിത്രീകരിക്കാന്‍ സുഹൃത്തുക്കളുടെ ശ്രമം, 10 മിനിറ്റോളം ബന്ധനത്തില്‍ കഴിഞ്ഞ 17കാരന്‍ ഒടുവില്‍ ശ്വാസംമുട്ടി മരിച്ചു

 


കൊല്‍ക്കത്ത: (www.kvartha.com 16.01.2020) സുഹൃത്തുക്കള്‍ക്കൊപ്പം ടിക് ടോക്കില്‍ വീഡിയോ എടുക്കുന്നതിനിടെ 17കാരന് ദാരുണാന്ത്യം. കരീം ഷെയ്ഖ് ആണ് മരിച്ചത്. കൊല്‍ക്കത്തയിലെ പിര്‍ഗഞ്ചിലാണ് സംഭവം. കരീം ഷെയ്ഖിനെ ഇലക്ട്രിക് പോസ്റ്റില്‍ ബന്ധിച്ച ശേഷം മുഖം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് സുഹൃത്തുക്കള്‍ മുറുക്കെ കെട്ടി. ആ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടുന്നത് ചിത്രീകരിക്കാനായിരുന്നു സമപ്രായക്കാരായ മറ്റു രണ്ടു സുഹൃത്തുക്കള്‍ ശ്രമിച്ചത്. എന്നാല്‍ വീഡിയോ ഷൂട്ട് ചെയ്യുന്നത് 10 മിനിറ്റോളം നീണ്ടപ്പോള്‍ ശ്വാസം മുട്ടി കരീം മരിക്കുകയായിരുന്നു.

കരീം മരിച്ചതെന്ന് മനസിലായതോടെ പേടിച്ച സുഹൃത്തുക്കള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കരീമിനെ ബോധമില്ലാത്ത അവസ്ഥയില്‍ കണ്ട ഗ്രാമവാസികള്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് സുഹൃത്തുക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് കരീമിന്റെ ബന്ധു പറഞ്ഞു. കരീം സുഹൃത്തുക്കളും ടിക് ടോക്കില്‍ വളരെ സജീവമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തു.

ടിക് ടോക് വില്ലനായി; ഇലക്ട്രിക് പോസ്റ്റില്‍ ബന്ധിച്ച ശേഷം മുഖം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് മുറുകെ കെട്ടി, രക്ഷപ്പെടുന്നത് ചിത്രീകരിക്കാന്‍ സുഹൃത്തുക്കളുടെ ശ്രമം, 10 മിനിറ്റോളം ബന്ധനത്തില്‍ കഴിഞ്ഞ 17കാരന്‍ ഒടുവില്‍ ശ്വാസംമുട്ടി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kolkata, News, National, Killed, Boy, Friends, Police, Complaint, 17-year-old killed in TikTok stunt, friends on the run
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia