Fire Accident | ഗുരുഗ്രാം വർക്ക്‌ഷോപ്പിൽ വൻ തീപിടുത്തം; കോടികളുടെ നഷ്ടം

 
16 luxury cars gutted as fire breaks out in Gurugram workshop, Gurugram, workshop fire, luxury cars.

Representational Image Generated by Meta AI

ഗുരുഗ്രാമിലെ വർക്ക്‌ഷോപ്പിൽ വന്‍ തീപിടുത്തം. മെർസിഡീസ് ബെൻസ്, ഓഡി, ബിഎംഡബ്ല്യു തുടങ്ങിയ വാഹനങ്ങൾ കത്തിനശിച്ചു. കോടികളുടെ നഷ്ടം. 

ഗുരുഗ്രാം: (KVARTHA) വർക്ക്‌ഷോപ്പിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ 16 ആഡംബര കാറുകൾ (ഥuxury ണars) കത്തിനശിച്ചു. മെർസിഡീസ് ബെൻസ്, ഓഡി, ബിഎംഡബ്ല്യു (Mercedes-Benz, Audi and BMW) തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ വാഹനങ്ങളാണ് തീപിടുത്തത്തിന് ഇരയായത്. സംഭവത്തിൽ ഏകദേശം 7 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

വെളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഗുരുഗ്രാമിലെ മോത്തി വിഹാറിലെ സെക്ടർ 41ലുള്ള ബെർലിൻ മോട്ടോർ വർക്ക്‌ഷോപ്പിൽ തീപിടുത്തം ഉണ്ടായത്. വർക്ക്‌ഷോപ്പിൽ ജീവനക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടുത്തത്തിന് കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാറുകൾ പൂർണമായും കത്തിനശിച്ചിരുന്നു. വർക്ക്‌ഷോപ്പിൽ സൂക്ഷിച്ചിരുന്ന ഓയിൽ തുടങ്ങിയ വസ്തുക്കൾ തീ പടരുന്നതിന് കാരണമായി. മൂന്ന് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ തീയ് നിയന്ത്രണത്തിലാക്കാൻ അഗ്നിരക്ഷാ സേനക്ക് സാധിച്ചു.

20ഓളം ആഡംബര വാഹനങ്ങളായിരുന്നു വര്‍ക്ക് ഷോപ്പില്‍ സര്‍വ്വീസിനായി എത്തിച്ചിരുന്നത്. ഇതില്‍ അഞ്ച് വാഹനങ്ങള്‍ക്ക് മാത്രമാണ് കാര്യമായ തകരാറുകള്‍ സംഭവിക്കാതെയുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.#GurugramFire #LuxuryCars #WorkshopFire #CarDamage #FireAccident #GurugramNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia