SWISS-TOWER 24/07/2023

വിവാഹം തടയാന്‍ 15കാരി വധു പോലീസിനെ വിളിച്ചു; പോലീസ് പന്തലിലെത്തി വിവാഹം മുടക്കി

 


ADVERTISEMENT

ഫരീദാബാദ്: (www.kvartha.com 10.11.2014) തന്റെ ഇഷ്ടത്തിന് വിരുദ്ധമായി നടത്തുന്ന വിവാഹം തടയണമെന്നാവശ്യപ്പെട്ട് 15കാരി വധു പോലീസിനെ വിളിച്ചുവരുത്തി. വിവാഹപന്തലിലെത്തിയ പോലീസ് വിവാഹം തടഞ്ഞു. പെണ്‍കുട്ടിയെ വിവാഹം ചെയ്യാനെത്തിയ വരനും പ്രായപൂര്‍ത്തി ആയിരുന്നില്ല.

വിവാഹം തടയാന്‍ 15കാരി വധു പോലീസിനെ വിളിച്ചു; പോലീസ് പന്തലിലെത്തി വിവാഹം മുടക്കി
100 എന്ന നമ്പറിലേയ്ക്ക് വിളിച്ചാണ് പെണ്‍കുട്ടി പോലീസിന്റെ സഹായം തേടിയത്. ശൈശവ വിവാഹം കുറ്റകരമാണെന്ന് അദ്ധ്യാപിക പറഞ്ഞ അറിവുവെച്ചാണ് പെണ്‍കുട്ടി വിവാഹം മുടക്കാന്‍ ശ്രമിച്ചത്. തന്റെ പഠനം പൂര്‍ത്തീകരിക്കണമെന്ന ആഗ്രഹവും പെണ്‍കുട്ടി പങ്കുവെച്ചു.

21 വയസിന് താഴെ പ്രായമുള്ള ആണ്‍കുട്ടിയും 18 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും വിവാഹം കഴിക്കുന്നത് നിയമപരമായി കുറ്റകരമാണ്. 2 വര്‍ഷം തടവും ഒരു ലക്ഷം പിഴയും ലഭിക്കാന്‍ സാധ്യതയുള്ള കുറ്റകൃത്യമാണിത്.

എന്നാല്‍ ഈ കേസിലെ പ്രത്യേകത പരിഗണിച്ച് കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. വധുവിന്റേയും വരന്റേയും കുടുംബാംഗങ്ങളെ ബോധവല്‍ക്കരിക്കാനാണ് പോലീസിന്റെ ശ്രമം.

SUMMARY: Faridabad (Har): Acting against her own family members, a 15-year-old girl called police from her wedding pandal who later stopped the marriage, in Jain Dharmashala of Ballabhgarh in this district of Haryana.

Keywords: Haryana, Thief, Judge, Wedding, Minor,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia