പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അനാശാസ്യകേന്ദ്രത്തിനു വിറ്റ ദമ്പതികള്‍ അറസ്റ്റില്‍
Jul 28, 2012, 06:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി അനാശാസ്യ കേന്ദ്രത്തിനുവിറ്റ ദമ്പതികള്‍ അറസ്റ്റിലായി. സുനില്‍ കുമാര്‍, ആരതി എന്നിവരാണ് അറസ്റ്റിലായത്. ബലസ്വ ഡയറിയിലെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയി രോഹിണിയിലെ ഒരു അനാശാസ്യകേന്ദ്രത്തിനാണ് വിറ്റത്. സംഭവം നടന്ന് 12 മണിക്കൂറിനകം പോലീസ് രക്ഷപ്പെടുത്തിയെങ്കിലും പെണ്‍കുട്ടി രണ്ട് തവണ ബലാല്‍സംഗത്തിന് ഇരയായതായി പോലീസ് കണ്ടെത്തി. സുനില്‍ കുമാറും അനാശാസ്യകേന്ദ്രത്തിന്റെ ഉടമയുമാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. അനാശാസ്യ കേന്ദ്രത്തിന്റെ ഉടമ ഋഷി അറോറ ഒളിവിലാണ്.
ജൂലൈ 25ന് പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലേയ്ക്ക് ഫോണ്‍ വിളിക്കുകയും അയല്‍ക്കാരനും ഭാര്യയും ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുവന്നതായും അറിയിച്ചു. താനിപ്പോള്‍ രോഹിണിയിലെ അനാശാസ്യകേന്ദ്രത്തിലാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഇതിനെത്തുടര്‍ന്ന് പോലീസ് രോഹിണിയിലെത്തുകയും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. തട്ടിക്കൊണ്ടുവരുന്നതിനുമുന്‍പ് വീട്ടില്‍ വച്ച് സുനില്‍ കുമാര്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതായും ഇക്കാര്യം സുനില്‍ കുമാറിന്റെ ഭാര്യയെ അറിയിച്ച പെണ്‍കുട്ടിയെ ഇവര്‍ മര്‍ദ്ദിച്ചതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടി അക്കാര്യം വ്യക്തമാക്കിയിട്ടില്ല. അറസ്റ്റിലായ പ്രതികളെ രണ്ട് ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ സമാനമായ മൂന്ന് കേസുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.മൂന്ന് വയസുകാരിയെ കല്‍പണിക്കാരന്‍ ലൈംഗീക പീഡനത്തിന് വിധേയയാക്കിയ കേസും ഇതില്‍ ഉള്‍പ്പെടും.
English Summery
NEW DELHI: A couple has been arrested from Mukundpur for allegedly kidnapping a 15-year-old girl from her residence at Bhalaswa Dairy and selling her at a prostitution den in Rohini.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
