ഡെല്‍ഹിയില്‍ 15 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു
May 16, 2020, 16:42 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 16.05.2020) ഡെല്‍ഹിയില്‍ രോഹിണി ജയിലിലെ 15 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനും കൊവിഡ് 19 സ്ഥിരീകരിച്ചു. ബുധനാഴ്ച 28കാരനായ തടവുകാരന് രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ജയിലില്‍ പരിശോധന നടത്തിയത്. പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇയാളെ ലോക് നായക് ആശുപത്രിയിലേക്ക് മാറ്റുകയും ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥരെ ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ഇയാളുടെ സഹതടവുകാരായ 19 പേരുടെ പരിശോധനയാണ് നടത്തിയത്. 15 പേര് പോസിറ്റീവായി. അതേസമയം ഡെല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 438 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 9,333 ആയി. ആറുപേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 129 ആയി ഉയര്‍ന്നു. ഇതുവരെ രോഗം മാറിയത് 3,926 പേര്‍ക്കാണ്.
Keywords: New Delhi, News, National, Jail, COVID19, Trending, hospital, Rohini jail, Obsevation, 15 inmates, staffer test positive for Covid-19 at Delhi's Rohini jail
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

