അസമില്‍ സ്‌ഫോടനം: 15 പേര്‍ക്ക് പരിക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗുവാഹതി: അസമിലെ ഗുവാഹതി റെയില്‍ വേ സ്‌റ്റേഷന് സമീപം തിരക്കേറിയ പല്‍താന്‍ ബസാര്‍ ഏരിയക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച രാത്രി 7.55ഓടെയാണ് സ്‌ഫോടനമുണ്ടായത്. ഈയാഴ്ച ഇത്തരത്തിലുണ്ടാകുന്ന അഞ്ചാമത്തെ സ്‌ഫോടനമാണിത്.

നിരോധിത സംഘടനയായ ഉള്‍ഫയാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമീക നിഗമനം. ജിഎസ് റോഡിന് സമീപം പോലീസുകാര്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ട് പോലീസുകാരും ഉള്‍പ്പെടും. സ്‌ഫോടനത്തെ അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അപലപിച്ചു. 

അസമില്‍ സ്‌ഫോടനം: 15 പേര്‍ക്ക് പരിക്ക്കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച കര്‍ബി അങ്‌ലോങ് ജില്ലയിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റിരുന്നു.

SUMMARY: Guwahati: At least 15 persons were injured, two of them seriously, in a grenade blast this evening at the busy Paltan Bazar area near the railway station in Guwahati in Assam, the fifth such incident in the state in a week.

Keywords: National news, Guwahati, 15 persons, Injured, Two, Seriously, Grenade blast, Evening, Paltan Bazar area, Railway station, Guwahati, Assam, Incident, State, Week.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia