വിശ്വാസ്യത തെളിയിക്കാന്‍ 15 പേരുടെ കൈ തിളച്ച എണ്ണയില്‍ മുക്കി

 



സബര്‍കന്ത(ഗുജറാത്ത്): വിശ്വാസ്യത തെളിയിക്കാന്‍ 15 പേരുടെ കൈ തിളച്ച എണ്ണയില്‍ മുക്കി. ഗുജറാത്തിലെ ബേയാഡ് താലൂക്കിലെ ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, നഗരസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സംഭവം നടന്നത്. സംഭവത്തോടനുബന്ധിച്ച് ഗിരീഷ് പര്‍മര്‍ എന്ന സ്ഥാനാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഗിരീഷിന് വോട്ട് ചെയ്‌തെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് 15 പേരുടെ കൈ തിളച്ച എണ്ണയില്‍ മുക്കിച്ചത്. ഒരേ സമുദായത്തില്‍ പെട്ട യുവാക്കളാണ് അത്യാചാരത്തിന് ഇരയായത്. പൊള്ളലേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാക്കളുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്.

വിശ്വാസ്യത തെളിയിക്കാന്‍ 15 പേരുടെ കൈ തിളച്ച എണ്ണയില്‍ മുക്കി SUMMERY: Sabarkantha (Gujarat): Fifteen people on Wednesday received burn injuries after they dipped their hands in hot oil to convince a candidate, who lost in Panchayat elections, that they had voted for him, police said on Wednesday.

Keywords: National, Girish Parmar, Detained, Derai village, Bayad taluka, District Panchayat, Gram Panchayat, Nagarpalika elections
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia