ADVERTISEMENT
ഇന്‍ഡോര്‍: അനധികൃതമായി 15 വാളുകള്‍ കൈവശം വച്ച 13 തീര്‍ത്ഥാടകരെ പോലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിലെ പുഷ്കറില്‍ നിന്നും ഇന്‍ഡോറിലെത്തിയ തീര്‍ത്ഥാടകരില്‍ നിന്നുമാണ് വാളുകള്‍ കണ്ടെടുത്തത്. വാഹനപരിശോധനയ്ക്കിടയിലാണ് വാളുകള്‍ പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്. വാളുകള്‍ ഇന്‍ഡോറില്‍ നിന്നും വാങ്ങിയതാണെന്ന് ചോദ്യംചെയ്യലില്‍ ഇവര്‍ വ്യക്തമാക്കി.
എന്നാല്‍ വാളുകള്‍ വാങ്ങിയതായി തെളിയിക്കുന്ന യാതൊരു രേഖകളും തീര്‍ത്ഥാടകരുടെ കൈവശം ഉണ്ടായിരുന്നില്ല. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Madya Pradesh, National, Police, Rajasthan, Indore
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

