Earthquake | ജമ്മുകശ്മീരില്‍ 5 ദിവസത്തിനിടെയുണ്ടായത് 12 ഭൂചലനങ്ങള്‍; മുന്നറിയിപ്പുമായി ഭൗമശാസ്ത്രജ്ഞര്‍
ശ്രീനഗര്‍: (www.kvartha.com) അഞ്ച് ദിവസത്തിനിടെ ജമ്മുകശ്മീരില്‍ ഉണ്ടായത് 12 ഭൂചലനങ്ങള്‍. നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 2.9 രേഖപ്പെടുത്തി. രാവിലെ 4.32 മണിയോടെയാണ് ഭൂചലനമുണ്ടായത്.
ജമ്മു ഡിവിഷനിലെ ഭാദേര്‍വ പട്ടണത്തില്‍ നിന്ന് 26 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ജമ്മു ഡിവിഷനിലെ റിയാസി, ഉധംപൂര്‍, ഡോഡ, റംബാന്‍, കിഷ്ത്വാര്‍ ജില്ലകളിലാണ് ഭൂചലനം റിപോര്‍ട് ചെയ്തത്. അതേസമയം ഈ ചെറിയ ഭൂചലനങ്ങള്‍ വലിയ ഭൂകമ്പത്തിന്റെ മുന്നോടിയായേക്കാമെന്ന് പ്രാദേശിക ഭൗമശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.
Keywords: Srinagar, News, National, Jammu, Kashmir, 12 Earthquakes Jolt Jammu and Kashmir in 5 Days.