Accident | മഹാരാഷ്ട്രയില്‍ മിനി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേര്‍ക്ക് ദാരുണാന്ത്യം
Oct 15, 2023, 11:52 IST
ADVERTISEMENT
മുംബൈ: (KVARTHA) മഹാരാഷ്ട്രയില്‍ മിനി ബസും കന്ഡെയ്നര് ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 23 പേര്‍ക്ക് പരുക്ക് പരുക്കേറ്റതായും റിപോര്‍ടുണ്ട്. ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ സമൃദ്ധി എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. എക്സ്പ്രസ് വേയിലെ വൈജാപൂര്‍ മേഖലയില്‍ പുലര്‍ചെ 12.30 മണിയോടെയായിരുന്നു അപകടം.
മിനി ബസില്‍ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ് അമിതവേഗത്തിലായിരുന്നുവെന്നും വിവരമുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കന്ഡെയ്നറില് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആറ് സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉള്‍പെടെ 12 യാത്രക്കാരാണ് മരിച്ചത്. 23 പേര്‍ക്ക് പരുക്കേറ്റതായും ഇവരെ സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Keywords: Maharashtra, Expressway, Killed, Mini-Bus, Container, 12 died After Speeding Mini-Bus Rams Container On Maharashtra Expressway.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

