SWISS-TOWER 24/07/2023

Accident | മഹാരാഷ്ട്രയില്‍ മിനി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേര്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (KVARTHA) മഹാരാഷ്ട്രയില്‍ മിനി ബസും കന്‍ഡെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 23 പേര്‍ക്ക് പരുക്ക് പരുക്കേറ്റതായും റിപോര്‍ടുണ്ട്. ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ സമൃദ്ധി എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. എക്‌സ്പ്രസ് വേയിലെ വൈജാപൂര്‍ മേഖലയില്‍ പുലര്‍ചെ 12.30 മണിയോടെയായിരുന്നു അപകടം. 
Aster mims 04/11/2022

മിനി ബസില്‍ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ് അമിതവേഗത്തിലായിരുന്നുവെന്നും വിവരമുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കന്‍ഡെയ്നറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആറ് സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉള്‍പെടെ 12 യാത്രക്കാരാണ് മരിച്ചത്. 23 പേര്‍ക്ക് പരുക്കേറ്റതായും ഇവരെ സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Accident | മഹാരാഷ്ട്രയില്‍ മിനി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേര്‍ക്ക് ദാരുണാന്ത്യം

Keywords: Maharashtra, Expressway, Killed, Mini-Bus, Container, 12 died After Speeding Mini-Bus Rams Container On Maharashtra Expressway.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia