Accidental Death | യുപിയില്‍ നിയന്ത്രണം വിട്ട ട്രക് ബസിന് മുകളിലേക്ക് മറിഞ്ഞ് 11 പേര്‍ക്ക് ദാരുണാന്ത്യം; 10 പേര്‍ക്ക് പരുക്ക്

 
11 Dead, 10 Injured After Truck Hits Bus Carrying Devotees In UP, Shahjahanpur, Uttar Pradesh, Uttarakhand, Devotees, Khutar Police Station


*എഴുപതോളം പേരാണ് ബസിലുണ്ടായിരുന്നത്.

*സീതാപുരില്‍നിന്നും ഉത്തരാഖണ്ഡിലെ പുര്‍ണഗിരിയിലേക്ക് പോവുകയായിരുന്നു.

*പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലക്‌നൗ: (KVARTHA) ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ നിയന്ത്രണം വിട്ടെത്തിയ ട്രക് ബസിന് മുകളിലേക്ക് മറിഞ്ഞ് 11 പേര്‍ക്ക് ദാരുണാന്ത്യം. 10 പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച (25.05.2024) രാത്രിയാണ് സംഭവം. സീതാപുരില്‍നിന്നും ഉത്തരാഖണ്ഡിലെ പുര്‍ണഗിരിയിലേക്ക് തീര്‍ഥാടകരുമായ പോയ ബസാണ് അപകടത്തില്‍പെട്ടത്. 

ഷാജഹാന്‍പൂര്‍ ജില്ലയിലെ ഖുതാര്‍ പൊലീസ് സ്റ്റേഷന് കീഴിലാണ് അപകടം നടന്നത്. എഴുപതോളം പേരാണ് ബസിലുണ്ടായിരുന്നത്. അപകടം നടക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുന്നതിനായി ബസ് റോഡരികിലെ വഴിയില്‍ ഒരു ധാബയ്ക്ക് സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് കല്ലുകള്‍ നിറച്ച ട്രക് പാഞ്ഞുകയറുകയായിരുന്നു. 

പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ബസിലുണ്ടായിരുന്നവരാണ് അപകടത്തില്‍പെട്ടതെന്നും ഷാജഹാന്‍പൂര്‍ എസ്പി അശോക് കുമാര്‍ മീണ പറഞ്ഞു. ബസില്‍ യാത്ര ചെയ്തിരുന്ന എല്ലാ ഭക്തരും സീതാപൂര്‍ ജില്ലയിലെ കംലാപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജെത ഗ്രാമത്തിലെ നിവാസികളായിരുന്നു.



 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia