Colonels | 108 വനിതാ ഓഫീസർമാർ കേണൽ പദവിയിലേക്ക്; ഇനി അവർ സായുധ യൂനിറ്റുകൾ നയിക്കും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) സൈന്യത്തിലെ 108 വനിതാ ഓഫീസർമാർ ആദ്യമായി കേണൽ പദവിയിലേക്ക്. ഇനി അവർ അതാത് സായുധ യൂനിറ്റുകൾ നയിക്കും. പുരുഷന്മാർക്ക് തുല്യമായ പദവികളിലേക്ക് സ്ത്രീകളെ ഉയർത്തുന്നതിനായുള്ള നടപടികൾ ജനുവരി ഒമ്പതിനാണ് ആരംഭിച്ചത്. ലെഫ് കേണൽ. പദവിയിൽ നിന്ന് കേണൽ പദവിയിലേക്ക് വനിതാ ഓഫീസർമാരെ ഉയർത്താനുള്ള വിമൺ ഓഫീസേഴ്സ് സ്പെഷ്യൽ നമ്പർ 3 സെലക്ഷൻ ബോർഡിന്റെ പ്രവർത്തനങ്ങൾ ആർമി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്.
നിലവിലുള്ള 108 ഒഴിവുകളിലേക്ക് പരിഗണനയിലുള്ള 244 പേരിൽ നിന്നാണ് വനിതകളെ തെരഞ്ഞെടുത്തത്. ഇവർ 1992 മുതൽ 2006 വരെയുള്ള ബാചുകളിൽ നിന്നുള്ളവരാണ്. എൻജിനിയറിംഗ്, സിഗ്നൽ, ആർമി എയർ ഡിഫൻസ്, ഇന്റലിജൻസ്, ആർമി സർവീസ്, ഇലക്ട്രികൽ ആൻഡ് മെകാനികൽ മുതലായ വിഭാഗങ്ങളിലുള്ളവരാണ് ഈ ഓഫീസർമാർ.
വൈകിയെങ്കിലും ഈ പുരോഗതിയിൽ നന്ദിയുണ്ടെന്ന് ഒരു മുതിർന്ന വനിതാ ഓഫീസർ പറഞ്ഞു. 'ഞങ്ങളുടെ സ്ഥിരോത്സാഹത്തിനും, കഠിനാദ്ധ്വാനത്തിനുമുള്ള അംഗീകാരമാണിത്. ഏറെക്കാലമായി കാത്തിരുന്ന ദിവസമാണിത്', അവർ കൂട്ടിച്ചേർത്തു.
Keywords: News, National, Job, Woman, Army, 108 women officers to be Colonels, can lead Army units first time.

