പ്ലസ് ടു പരീക്ഷയ്ക്ക് കോപ്പിയടിച്ച ആയിരം വിദ്യാര്‍ത്ഥികളെ പുറത്താക്കി; 25 വ്യാജ എക്സാമിനര്‍മാരും പിടിയിലായി
Feb 18, 2018, 12:59 IST
ADVERTISEMENT
പറ്റ്ന: (www.kvartha.com 18.02.2018) ബീഹാറില്‍ പ്ലസ് ടു പരീക്ഷയ്ക്ക് കോപ്പിയടിച്ച ആയിരത്തോളം വിദ്യാര്‍ത്ഥികളെ പുറത്താക്കി. ബീഹാര്‍ സ്കൂള്‍ എക്സാമിനേഷന് ബോര്‍ഡ് ചെയര്മാന് ആനന്ദ് കിഷോര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ അനധികൃതമായ വഴികള്‍ സ്വീകരിച്ചിരുന്നു. ഫെബ്രുവരി 6ന് ആരംഭിച്ച പരീക്ഷ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനിച്ചത്.
പരീക്ഷയില്‍ തട്ടിപ്പ് നടത്താന്‍ മക്കളെ സഹായിച്ച മാതാപിതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. 25ഓളം വ്യാജ എക്സാമിനര്മാരേയും പോലീസ് പിടികൂടിയിട്ടുണ്ട്.
ബീഹാറിലെ പരീക്ഷ കേന്ദ്രങ്ങളില്‍ വന്‍ തോതില്‍ തട്ടിപ്പുകള്‍ നടക്കുന്നത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇത്തവണ ഏറ്റവും നല്ല സുരക്ഷ ക്രമീകരണങ്ങളോടെയാണ് പരീക്ഷ നടത്തിയത്. എന്നിട്ടും ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ തട്ടിപ്പ് നടത്തി.
1384 കേന്ദ്രങ്ങളിലായി 112,07,986 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The chairman said that 25 fake examiners were also caught and FIRs were lodged against guardians for helping their wards to cheat in the examinations.
Keywords: National, Bihar, Examinations

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.