മിഷേല്‍ ഒബാമയ്ക്ക് മോഡി സമ്മാനമായി നല്‍കുന്നത് 100 സാരികള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 21/01/2015) ഭര്‍ത്താവും യുഎസ് പ്രസിഡന്റുമായ ബരാക് ഒബാമയ്‌ക്കൊപ്പം ഇന്ത്യയിലെത്തുന്ന മിഷേലിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മാനമായി നല്‍കുന്നത് 100 ബനാറസ് സില്‍ക്ക് സാരികളാണെന്ന് റിപോര്‍ട്ട്. ഇന്ത്യന്‍ സില്‍ക്കിനോടുള്ള മിഷേല്‍ ഒബാമയുടെ പ്രണയം പരസ്യമായ രഹസ്യമാണ്.

മിഷേല്‍ ഒബാമയ്ക്ക് മോഡി സമ്മാനമായി നല്‍കുന്നത് 100 സാരികള്‍നിരവധി ചടങ്ങുകളില്‍ അന്താരാഷ്ട്ര ഡിസൈനര്‍മാര്‍ തയ്യാറാക്കിയ സില്‍ക്ക് വസ്ത്രങ്ങള്‍ മിഷേല്‍ ധരിച്ചിട്ടുണ്ട്. യുഎസ് പ്രഥമ വനിതയ്ക്കായി വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത് പായ്ക്ക് ചെയ്യാന്‍ വരാണസി വസ്ത്ര ഉദ്യോഗ് സംഘിന് കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.

SUMMARY: One hundred silk saris - that's what US First Lady Michelle Obama can expect as a gift from Prime Minister Narendra Modi when she visits India with her husband Barack Obama next week, said a newspaper report.

Keywords: One hundred silk saris, US, First Lady, Michelle Obama, Gift, Prime Minister, Narendra Modi, Barack Obama
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia