SWISS-TOWER 24/07/2023

കൊവിഡ് 19; കര്‍ണാടകയില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞ് രോഗം ഭേദമായി ആശുപത്രി വിട്ടു

 


മംഗളൂരു: www.kvartha.com 12.04.2020) കര്‍ണാടകയില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് 19 ഭേദമായി ആശുപത്രി വിട്ടു. ദക്ഷിണ കന്നഡയിലെ ബന്ത്വാള്‍ താലൂക്കില്‍ നിന്നുള്ള കുഞ്ഞാണ് കൊവിഡ് ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. മാര്‍ച്ച് 23ന് പനിയും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുഞ്ഞിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാര്‍ച്ച് 26നാണ് കുഞ്ഞിന് രോഗബാധ സ്ഥിരീകരിച്ചത്.

അതേസമയം കുഞ്ഞിന് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രണ്ട് തവണ നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവായതോടെയാണ് കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തത്. കുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. മാര്‍ച്ച് 27 ന് പുറത്തിറക്കിയ മെഡക്കല്‍ ബുള്ളറ്റിനില്‍ കുഞ്ഞും കുടുംബവുമൊത്ത് കേരളം സന്ദര്‍ശിച്ചതായി കുട്ടിയുടെ അമ്മ പരാമര്‍ശിച്ചിരുന്നു.

കൊവിഡ് 19; കര്‍ണാടകയില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞ് രോഗം ഭേദമായി ആശുപത്രി വിട്ടു

Keywords:  Mangalore, News, National, hospital, Baby, COVID19, Treatment, Trending, Karnataka, Health department, 10 month old baby in Karnataka recovers from covid 19
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia