പണിമുടക്ക് തുടരുന്നു; പലയിടത്തും സംഘര്‍ഷം

 


ന്യൂഡല്‍ഹി/തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ-തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ്‌യൂണിയനുകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് തുടരുന്നു. പലയിടത്തും നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. ഡല്‍ഹിക്കടുത്ത് നോയിഡയില്‍ സമരാനുകൂലികള്‍ ഫാക്ടറിക്ക് തീയിട്ടു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.

ഹരിയാനയിലുണ്ടായ സംഘര്‍ഷത്തില്‍ തൊഴിലാളി നേതാവ് ബസ് കയറി മരിച്ചു. എ.ഐ.ടി.യു.സി. നേതാവ് നരേന്ദര്‍ സിങ്ങാണ് ബസ് തടയാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, തുറമുഖ മേഖലകള്‍ പണിമുടക്കിനെ തുടര്‍ന്ന് സ്തംഭിച്ചു. കേരളത്തില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.

വിവിധ സ്ഥലങ്ങളില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. എന്നാല്‍ റെയില്‍വെ മേഖലയെ പണിമുടക്ക് ബാധിച്ചില്ല. സംസ്ഥാനത്ത് പോലീസ് ഏര്‍പെടുത്തിയ ബസ് സര്‍വീസ് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. ആശുപത്രി, പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തത് ഗതാഗത മേഖലയെ നിശ്ചലമാക്കി. പലയിടങ്ങളിലും ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായെങ്കിലും പതിവുപോലെ സര്‍വീസ് തുടരുന്നുണ്ട്. എന്നാല്‍ മുംബൈയില്‍ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. കടകമ്പോളങ്ങള്‍ പതിവുപോലെ തുറന്നിട്ടുണ്ട്.

പണിമുടക്ക് തുടരുന്നു; പലയിടത്തും സംഘര്‍ഷംബാങ്കിങ്-ഇന്‍ഷൂറന്‍സ് മേഖല താളംതെറ്റി. 10 ലക്ഷം ബാങ്ക് ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. 25,000 കോടിയുടെ ചെക്ക് ഇടപാടുകളാണ് പണിമുടക്കിന്റെ ആദ്യദിവസം തന്നെ തടസപ്പെട്ടതെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച്. വെങ്കടചലം പറഞ്ഞു. എ.ടി.എമ്മുകളുടെ പ്രവര്‍ത്തനവും ചിലയിടങ്ങളില്‍ തടസ്സപ്പെട്ടു. ചെന്നൈയില്‍ ബാങ്ക് ജീവനക്കാര്‍ റാലി നടത്തി. ഇന്‍ഷൂറന്‍സ് മേഖലയില്‍ 35,000 തൊഴിലാളികളാണ് പണിമുടക്കിയത്.

തുറമുഖം, ടെലികോം, വ്യോമയാനം, തപാല്‍ മേഖലകളിലുള്ളവരും മോട്ടോര്‍ തൊഴിലാളികളും നിര്‍മാണമേഖലയിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അലഹബാദിലെ കുംഭമേള സ്ഥലത്തേക്ക് സര്‍വീസ് നടത്താന്‍ 200 ബസുകളോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പശ്ചിമബംഗാളില്‍ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. പ്രധാന നഗരങ്ങളിലെല്ലാം കടകമ്പോളങ്ങള്‍ തുറന്നിട്ടുണ്ട്. സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

പണിമുടക്ക് തുടരുന്നു; പലയിടത്തും സംഘര്‍ഷംവിലക്കയറ്റം തടയുക, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, തൊഴില്‍നിയമങ്ങള്‍ നടപ്പിലാക്കുക, നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാജ്യത്തെ സംയുക്ത ട്രേഡ്‌യൂണിയനുകള്‍ പണിമുടക്കുന്നത്. സി.ഐ.ടി.യു, ഐ.എന്‍. ടി.യു.സി, ബി.എം.എസ്, എച്ച്.എം.എസ്, എ.ഐ.യു. ടി.യു.സി, എ.ഐ.ടി. യു.സി, തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച അര്‍ധരാത്രി വരെ നീളുന്ന ദേശീയ പണിമുടക്ക്. 


Keywords : New Delhi, National Strike, National, Clash, Police, Banking, Insurance, Bus, Car, Taxi, Train, Post Office, Telecom, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia