Mystery | തൃശൂര്‍ റെയില്‍വേ സ്‌റ്റേഷൻ രണ്ടാം കവാടത്തിനടുത്ത് മധ്യവയ്കന്റെ മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം


● പരുക്കുകൾ ഉണ്ടായിരുന്നു.
● അടുത്തായി ഒരു ബാഗ് കണ്ടെത്തി.
തൃശൂർ: (KVARTHA) റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനടുത്ത് മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ, റെയിൽവേ സ്റ്റേഷന്റെ പരിസരത്തെ ചെറിയ കാനയിൽ തലകുത്തി വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ നെറ്റിയിലും തലയിലും പരുക്കുകൾ ഉണ്ടായിരുന്നു. ശരീരത്തിൽ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, മൃതദേഹത്തിന് അടുത്തായി ഒരു ബാഗ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ചയാൾക്ക് 50 വയസ്സോളം പ്രായമുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം. തുടർന്ന്, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മരണത്തിന് കാരണം അപകടമോ അക്രമമോ ആണോ എന്ന് സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കണം, മൃതദേഹത്തിന് അടുത്തുണ്ടായിരുന്ന ബാഗിൽ നിന്നും ലഭിക്കുന്ന വിവരങ്ങളും അന്വേഷണത്തിന് സഹായകമാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
#Thrissur#RailwayStation#DeadBody#Investigation#Kerala#Police#Mystery#Crime