Attack | കണ്ണൂരിൽ കുരങ്ങ് തേങ്ങ പറിച്ചെറിഞ്ഞു; വീട്ടമ്മയുടെ കണ്ണ് തകർന്നു 

 
Monkey Attack Leaves Woman Injured in Kannur
Monkey Attack Leaves Woman Injured in Kannur

Photo: Arranged

● സംഭവം ഇരിക്കൂർ കുയിലൂരിൽ
● കുരങ്ങുശല്യത്തിൽ പൊറുതിമുട്ടി കഴിയുകയാണ് നാട്ടുകാര്‍

കണ്ണൂർ: (KVARTHA) ജില്ലയുടെ മലയോര പ്രദേശമായ ഇരിക്കൂർ കുയിലൂരിൽ കുരങ്ങ് തേങ്ങ പറിച്ചെറിഞ്ഞതിനെ തുടര്‍ന്ന് വീട്ടമ്മയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. പടിയൂര്‍ പഞ്ചായത്തിലെ കുയിലൂര്‍ വളവിന് സമീപം സതീ നിലയത്തില്‍ സതീദേവി (64) ക്കാണ് പരിക്കേറ്റത്. വീടിന് പിറകിലെ തെങ്ങില്‍ നിന്ന് കുരങ്ങിന്‍കൂട്ടം തേങ്ങ പറിച്ചിടുന്ന ശബ്ദംകേട്ട് വെളിയിലിറങ്ങിയതായിരുന്നു സതീദേവി. 

ശബ്ദമുണ്ടാക്കി കുരങ്ങിനെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ കുരങ്ങ് തേങ്ങ പറിച്ചെറിയുകയായിരുന്നെന്ന് സതീദേവി പറഞ്ഞു. മുഖത്തും കണ്ണിനും പരിക്കേറ്റ സതീദേവിയെ ഉടന്‍ അയൽവാസികൾ കണ്ണൂരിലെ എകെജി ആശുപത്രിയിൽ എത്തിച്ചു. തകർന്ന കണ്ണിന് അടിയന്തിരശസ്ത്രക്രിയ നടത്തി.

കുയിലൂരില്‍ കുരങ്ങിന്റെയും കാട്ടുപന്നിയുടേയും ശല്യം രൂക്ഷമാണ്. വനമേഖലയില്‍ നിന്നും 25 കിലോമീറ്ററോളം അകലെയുള്ള പ്രദേശമായിട്ടും പൊറുതിമുട്ടി കഴിയുകയാണ് നാട്ടുകാര്‍. കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ വീട്ടിനുള്ളില്‍ കയറി ഉണ്ടാക്കുന്ന ശല്യത്തിന് പുറമെ കാര്‍ഷിക വിളകള്‍ക്കും വലിയ നാശമാണ് ഉണ്ടാക്കുന്നത്.

#monkeyattack #kannur #kerala #india #wildlife #environment #injury #coconut

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia