Criticism | ഭൂമിയിൽ കുത്തിത്തിരിപ്പുകാർക്ക് സമാധാനം; നവീൻ ബാബുവിൻ്റെ മരണത്തിൽ മാധ്യമ വിചാരണ അതിര് കടക്കുമ്പോൾ

 
Media Trial and the Death of Navin Babu

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മാധ്യമങ്ങൾ വസ്തുതകളേക്കാൾ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നു
● പി.പി. ദിവ്യയ്‌ക്കെതിരെ വ്യാപക വിമർശനം ഉയർന്നു 
● സി.പി.എം നേതൃത്വം ശക്തമായ നിലപാട് സ്വീകരിച്ചു 

ഭാമനാവത്ത് 

(KVARTHA) മുൻ കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ വാർത്തകളുടെ പെരുമഴ തന്നെയാണ് മാധ്യമങ്ങൾ ചെയ്യിക്കുന്നത്. അനീതിക്കെതിരെയുള്ള ജനരോഷം പ്രതിഫലിക്കുകയാണ് മാധ്യമങ്ങളുടെ കർമ്മമെങ്കിലും വസ്തുതാപരമായ പിശകുകളും അഭ്യുഹങ്ങളും വാർത്തയുടെ രൂപത്തിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. നാവിന് എല്ലില്ലാത്ത യൂട്യുബർമാർ വിളിച്ചു പറയുന്ന ചില കാര്യങ്ങൾ സത്യവുമായി പുലബന്ധമില്ലാത്തതാണ്. 

Aster mims 04/11/2022

നവീൻ ബാബുവിൻ്റെ മരണം കൊലപാതകമാണെന്നായിരുന്നു ഇവരുടെ ആദ്യകണ്ടുപിടിത്തം. എന്നാൽ കണ്ണൂർ എ.ഡി.എമ്മിൻ്റെത് കഴുത്തിൽ കയർ കൊണ്ടുണ്ടായ ശ്വാസതടസം കാരണമാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ അതു പൊളിഞ്ഞു. പെട്രോൾ പമ്പ് സംരംഭകനായ കണ്ണൂർ മെഡിക്കൽ കോളജ് മുൻ ജീവനക്കാരൻ പ്രശാന്തന് പി.പി ദിവ്യയുടെ ഭർത്താവുമായി അടുത്ത ബന്ധമുണ്ടെന്ന കാരണത്താൽ ബിനാമിയാണെന്നായി പിന്നീടുയർന്ന ആരോപണം. 

എന്നാൽ ഇതൊന്നും തെളിയിക്കാൻ ഒരു രേഖകളുടെ പിൻബലവും ഇതുവരെ പുറത്തുവന്നിട്ടില്ല. വാർത്ത ആദ്യമായി സംപ്രേഷണം ചെയ്ത പ്രാദേശിക ചാനലിനെ കുറ്റവിചാരണ ചെയ്യാനും ചിലർ മടിച്ചില്ല. എക്‌സ്ക്ലൂസീവായി സീവായി ലഭിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തതിൻ്റെ ചൊരുക്ക് തീർക്കാനായിരുന്നു അന്തി ചർച്ചകളിൽ പങ്കെടുത്തവരെ ഉപയോഗിച്ചു കൊണ്ടു സഹജീവിക്ക് നേരെയുള്ള അധിക്ഷേപമെന്നാണ് വിമർശനം. 

നവീൻ ബാബുവിനെതിരെ പി.പി. ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗം ലോകം മുഴുവൻ കണ്ടതിൽ മുഖ്യധാരാ മാധ്യമങ്ങളാണ് മുഖ്യ പങ്കു വഹിച്ചത്. ഈ വാർത്ത ചെയ്യുമ്പോൾ കുറ്റാരോപിതനായ നവീൻ ബാബുവിൻ്റെ വിശദീകരണം ഇവരും തേടിയോയെന്ന ചോദ്യത്തിന് മറുപടിയില്ല. മുഖ്യധാര ചാനലുകൾക്കെല്ലാം കണ്ണൂരിൽ ബ്യുറോകളും റിപ്പോർട്ടർമാരുമുണ്ട്. എന്തുകൊണ്ടുവാർത്ത ബാലൻസ് ചെയ്യാൻ ഇവർക്ക് കഴിഞ്ഞില്ലായെന്ന ചോദ്യം ചൂണ്ടുവിരലായി ഉയരുന്നുണ്ട്.

ഇപ്പോൾ വിവാദങ്ങൾക്ക് പിന്നാലെ പായുന്നവർക്കും വിനാശമുണ്ടാക്കിയ വാർത്തയ്ക്കു പിന്നിൽ മുഖ്യ റോളുണ്ട്. നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്നുണ്ടായ വിവാദങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഒരു പ്രമുഖ ചാനലിൻ്റെ നാല് യുനിറ്റുകളാണ് കണ്ണൂരിൽ ക്യാംപ് ചെയ്യുന്നത്. ഇവർ ഇത്രയധികം ആവേശം കാണിക്കാൻ കാരണം എതിർപക്ഷത്ത് സി.പി.എം ജില്ലാ കമ്മിറ്റിയംഗമായതുകൊണ്ടാണെന്ന വിമർശനം ആരെങ്കിലും ഉന്നയിച്ചാൽ തെറ്റുപറയാൻ കഴിയുമോ?

എന്നാൽ മാധ്യമക്കെണി തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ നിശബ്ദമായിരുന്നു സി.പി.എം നേതൃത്വം. രണ്ട് വ്യക്തികൾ തമ്മിലുള്ള തർക്കവും അസ്വാരസ്യവും ദയനീയമായ ഒരു മരണത്തിൽ കലാശിച്ചപ്പോഴും ന്യായീകരണ ക്യാപ്സൂളുകൾ കണ്ണൂരിലെ പാർട്ടി പുറത്തിറക്കിയില്ല. അതുകൊണ്ടുതന്നെ നവീൻ ബാബുവെന്ന ജില്ലാ ഭരണകൂടത്തിലെ രണ്ടാമത്തെ ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവം സി.പി.എമ്മിനെതിരെ തിരിച്ചുവിടുന്നതിൽ അത്രകണ്ട് ചില കുത്തി തിരിപ്പു മാധ്യമങ്ങൾക്ക് കഴിഞ്ഞില്ല. സംഭവത്തെ സി.പി.എമ്മുമായി ലിങ്ക് ചെയ്യാൻ ഇനിയും കഴിയാത്തതിലുള്ള നിരാശയാണ് ചില അഭ്യൂഹങ്ങൾ നിറഞ്ഞ വാർത്തകളിൽ നിറയുന്നത്. 

പി പി ദിവ്യയുടെ ഭാഗത്തുനിന്നും അക്ഷന്തവ്യമായ തെറ്റാണ് യാത്രയയപ്പ് സമ്മേളനത്തിലുണ്ടായത്. ക്ഷണിക്കപ്പെടാത്ത പരിപാടിയിൽപ്പോയി 30 വർഷത്തോളം സർവീസിൽ ജോലി ചെയ്ത മനുഷ്യനെ വസ്തുതാപരമല്ലാത്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടി അപമാനിക്കുകയാണ് ചെയ്തത്. ഇതൊക്കെ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ മറ്റ് ഒരുപാട് പോംവഴികളുണ്ടായിട്ടും അതാനും സ്വീകരിക്കാതെ ഷോ കാണിക്കുകയാണ് ദിവ്യ ചെയ്തത്. താൻ വാക്കുകളിലൂടെ മുറിവേൽപിക്കുകയും വേദനിപ്പിക്കുകയും ചെയ്ത ഉദ്യോഗസ്ഥൻ ജീവനൊടുക്കാൻ സാധ്യതയുണ്ടെന്ന് അവർ പോലും കരുതിയിട്ടുണ്ടാവില്ല. 

എന്നാൽ ഈ വിഷയത്തിൽ ദിവ്യയെ ഇപ്പോൾ തന്നെ കുറ്റക്കാരാക്കി തൂക്കി കൊല്ലണമെന്ന് വാദിക്കുകയാണ് ചാനൽ ഫ്ലോറിലെ ജഡ്ജിമാർ. പൊലീസ് അന്വേഷണവും കോടതിയൊന്നും അവർക്ക് പ്രശ്നമല്ല. അവർ കയ്യിൽ കിട്ടുന്ന കാര്യങ്ങൾ വെച്ചു വിചാരണ നടത്തി ശിക്ഷാവിധി പുറപ്പെടുവിപ്പിക്കുകയാണ്. പി.പി ദിവ്യയെന്ന രാഷ്ട്രീയക്കാരിയുടെ ഇതുവരെയുള്ള പൊതുജീവിതം റദ്ദ് ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്. എത്ര വലിയ കുറ്റവാളിയാണെങ്കിലും തൻ്റെ ഭാഗം നിയമവഴിയിലൂടെ വിശദീകരിക്കാൻ അവർക്കും അവകാശമുണ്ട്. 

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലും ചാനലുകളിലും മസാല പുരട്ടിയ വാർത്തകൾ വരുന്നത്. നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി കിട്ടുന്നതിനൊപ്പം ദിവ്യയുടെ പൗരയെന്ന നിലയിലുള്ള അവകാശങ്ങളും സംരക്ഷിക്കപ്പെടണം. എല്ലാവരും കുടുംബമായി ജീവിക്കുന്നവരാണ്. ഒരു കൈപ്പിഴയുടെ പേരിൽ അവരെയും വേട്ടയാടരുത്. ടി വി ഓഫാക്കിയതിൻ്റെ പേരിൽ മൊബൈൽ ഫോൺ കൊടുക്കാത്തതിൻ്റെ പേരിൽ എത്രയോ കുട്ടികൾ ജീവനൊടുക്കിയ നാടാണിത്. എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആത്മഹത്യയിൽ അഭയം തേടുന്നവരുണ്ടാക്കുന്ന പ്രകമ്പനങ്ങൾ അത്ര ചെറുതല്ല.

#NavinBabu #MediaTrial #KeralaNews #JusticeForNavin

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia