Gathering | പി വി അൻവറിനെ കേൾക്കാനെത്തിയത് വൻ ജനക്കൂട്ടം; മുദ്രാവാക്യം മുഴക്കിയും ചുംബിച്ചും പ്രവർത്തകരുടെ സ്നേഹ പ്രകടനം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അൻവറിന്റെ ഓരോ നീക്കവും കേരള രാഷ്ട്രീയത്തെ ബാധിക്കും
● കേരള രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തൽ
നിലമ്പൂർ: (KVARTHA) സിപിഎമ്മിൽ നിന്ന് അകന്നു നിൽക്കുന്ന എംഎൽഎ പി വി അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് എത്തിയത് വൻ ജനക്കൂട്ടം. നിലമ്പൂർ ചന്തക്കുന്നിലെ ബസ് സ്റ്റാൻഡിന് സമീപമാണ് യോഗം. ഞായറാഴ്ച വൈകീട്ട് 6.45 മണിയോടെ യോഗത്തിനെത്തിയ പി വി അൻവറിനെ മുദ്രാവാക്യം മുഴക്കിയും ചുംബിച്ചുമൊക്കെ ഊഷ്മളമായാണ് പ്രവർത്തകർ സ്വീകരിച്ചത്.
പുതിയ പാർടി രൂപീകരിക്കുമെന്നുള്ള അഭ്യൂഹങ്ങൾക്കിടയിലാണ് ഈ യോഗം. തന്റെ അടുത്ത നീക്കത്തെക്കുറിച്ച് അൻവർ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയ കേരളം അൻവറിന്റെ ഓരോ വാക്കും കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. യോഗവേദിയിൽ സ്ഥാപിച്ചിരിക്കുന്ന ടിവി സ്ക്രീനിലൂടെ എന്ത് പ്രദർശിപ്പിക്കുമെന്നും ഏറെ ചർച്ചയായിരിക്കുന്നു. ഈ വീഡിയോയിലൂടെ അൻവർ എന്ത് സന്ദേശം പകരും എന്നറിയാൻ പലരും ഉറ്റുനോക്കുകയാണ്.
അൻവറിന്റെ ഓരോ നീക്കത്തെയും സിപിഎം നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അൻവർ പുതിയ പാർടി രൂപീകരിച്ചാൽ അത് സിപിഎമ്മിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. അൻവറിന്റെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നവരിൽ വ്യത്യസ്തത രാഷ്ട്രീയ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്നവരുണ്ട്. അൻവർ പറയുന്ന കാര്യങ്ങൾ തങ്ങളെ സംബന്ധിച്ച് പ്രധാനമാണെന്നാണ് അവർ പറയുന്നത്. പി വി അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം കേരള രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തൽ.
#PVAnvar #KeralaPolitics #NewParty #PoliticalRally #India #CPI(M)
