SWISS-TOWER 24/07/2023

Maoist | മാവോയിസ്റ്റ് കബനീദളം കൊഴിഞ്ഞുവീഴാനുള്ള കാരണം ആ വെടിവയ്പ്പ്; തിരിച്ചുവരവ് അസാധ്യമെന്ന് തോന്നിയതോടെ സി പി മൊയ്തീനും കീഴടങ്ങി

 
maoist
maoist

Photo - Arranged

ADVERTISEMENT

പശ്ചിമഘട്ടത്തില്‍ കബനീദളം കമാന്‍ഡറായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചിരുന്ന കവിത മരിക്കുമ്പോള്‍ കബനീദളം ഏരിയാസെക്രട്ടറിയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

നവോദിത്ത് ബാബു

കണ്ണൂര്‍: (KVARTHA) പശ്ചിമഘട്ട വനമേഖലയില്‍ കഴിഞ്ഞ പതിനൊന്നുവര്‍ഷം ശക്തമായ സാന്നിധ്യമുണ്ടായിരുന്ന സിപിഐ മാവോയിസ്റ്റിന്റെ സൈനിക ഘടകമായ പീപ്പിള്‍സ് ലിബറേഷന്‍ ഗൊറില്ല ആര്‍മി (PLGA) ദുര്‍ബലമാവാന്‍ കാരണം സംഘത്തെ നയിച്ച കവിത കൊല്ലപ്പെട്ടത് കാരണമെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

Aster mims 04/11/2022

കബനീദളത്തിന്റെ മുഖ്യകാഡറായ കവിത കൊല്ലപ്പെട്ടതും ഭീകരവിരുദ്ധ സേനയുടെ ശക്തമായ ഇടപെടലും കര്‍ണാടക വനമേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യത്തെ ദുര്‍ബലമാക്കുകയും ചെയ്തു. ഒരു വര്‍ഷം മുമ്പ് ഉരുപ്പും കുറ്റിയില്‍ തണ്ടര്‍ ബോള്‍ട്ടുമായുളള ഏറ്റുമുട്ടലില്‍ കവിത കൊല്ലപ്പെട്ടു. കേരള പൊലിസിലെ കമാന്‍ഡോ വിഭാഗമാണ് തണ്ടര്‍ ബോള്‍ട്ട്.

കഴിഞ്ഞ നവംബര്‍ 13നും 14നും അയ്യന്‍കുന്ന് പഞ്ചായത്തിലെ ഞെട്ടിത്തോട് മലയില്‍ തണ്ടര്‍ ബോള്‍ട്ടും പി എല്‍ ജി എ കബനീദളം സംഘങ്ങളും തമ്മില്‍ കനത്ത വെടിവയ്പ്പ് നടന്നിരുന്നു. ഈ വെടിവയ്പ്പില്‍ കവിത കൊല്ലപ്പെട്ടത്. ഇതിനു ശേഷം മാസങ്ങള്‍ക്കിപ്പുറം അവശേഷിച്ച സംഘം വയനാട്ടിലേക്ക് കടന്നു.

ആന്‍ഡി നക്‌സല്‍ സ്‌ക്വാഡിനെ തെറ്റിദ്ധരിപ്പിക്കാനും ജനങ്ങളില്‍ തങ്ങള്‍ ചിന്നി ചിതറയിട്ടില്ലെന്ന ബോധ്യമുണ്ടാക്കാനുമായി വയനാട് തിരുനെല്ലിയില്‍ വീടുകളില്‍ ലഘുലേഖ വിതരണം ചെയ്താണ് ഇവര്‍ സാന്നിധ്യം അറിയിച്ചത്. അതിനൊപ്പം ഈ മേഖലയില്‍ സര്‍ക്കാരിനെതിരെ വ്യാപക പോസ്റ്റര്‍ പ്രചാരണവും നടത്തി.

സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ടം പ്രത്യേക മേഖലാകമ്മിറ്റി വക്താവ് ജോഗിയുടെ പേരിലായിരുന്നു ലഘുലേഖ വിതരണം.

പശ്ചിമഘട്ടത്തില്‍ കബനീദളം കമാന്‍ഡറായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചിരുന്ന കവിത മരിക്കുമ്പോള്‍ കബനീദളം ഏരിയാസെക്രട്ടറിയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

ഉരുപ്പുകുറ്റി-ഞെട്ടിത്തോട് ഏറ്റുമുട്ടലിന് ശേഷം ലാപ്ടോപ്പും ലഘുലേഖകളും കുറിപ്പുകളും കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സമയത്താണ് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സുരേഷിനെ കാട്ടാന അക്രമിച്ച നിലയില്‍ കാഞ്ഞിരക്കൊല്ലിയിലെ ഒരു വീട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചികിത്സയ്ക്കുശേഷം സുരേഷ് കീഴടങ്ങിയതോടെ കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ എ ടി എസിന് ലഭിച്ചു.

ഒന്നര പതിറ്റാണ്ടായി മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിച്ച കവിതയുടെ വേര്‍പാട് കബനീദളത്തെ ദുര്‍ബലമാക്കിയെന്ന് ദൗത്യസേന തിരിച്ചറിയുകയും ചെയ്തു. തോക്കും സ്‌ഫോടകവസ്തുക്കളും ഉള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധയായ കവിത വനത്തിന്റെ ഹൃദയതുടിപ്പുകളറിയുന്ന പെണ്‍പോരാളി ആയിരുന്നു. കവിത കൊല്ലപ്പെട്ടതും വിഭാഗീയതയും, കനത്തമഴയും, കാട്ടാനശല്യവും കാരണം വനത്തിനുളളില്‍ നിന്നും പുറത്തിറങ്ങിയ സേനാംഗങ്ങള്‍ ഒന്നൊന്നായി പിടിയിലാവുകയും ചെയ്തു.

മാവോയിസ്റ്റ് സംഘത്തിലെ ബുദ്ധികേന്ദ്രമായ സി.പി. മൊയ്തീന്‍ കൂടി അറസ്റ്റിലായതോടെ കബനീദളം ഇല്ലാതായെന്ന കണക്കുകൂട്ടലിലാണ് ഭീകരവിരുദ്ധ സേന. അതുകൊണ്ടുതന്നെ പഴയരീതിയിലുളള ക്യാംപുകളും നിരീക്ഷണങ്ങളും പഴയതുപോലെ കൊട്ടിയൂര്‍ വനമേഖലയില്‍ ഇനിയുണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia