Medical Incident | ചെറുകുടലിൽ മൂന്ന് സെന്റീമീറ്റർ വലുപ്പമുള്ള പാറ്റ; ഒഴിവായത് വൻ അപകടം 

 
Removal of live cockroach from young man's intestine
Removal of live cockroach from young man's intestine

Representational image generated by Meta AI

● എൻഡോസ്കോപ്പിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നീക്കം ചെയ്തതു.
● 'കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കിയത് കൊണ്ട് വലിയ അപകടം ഒഴിവായി'.

ന്യൂഡൽഹി: (KVARTHA) യുവാവിന്റെ ചെറുകുടലിൽ നിന്നും ജീവനുള്ള പാറ്റയെ നീക്കം ചെയ്ത് ഡോക്ടർമാർ. മൂന്ന് സെന്റീമീറ്റർ വലുപ്പമുള്ള ഈ പാറ്റയെ വസന്ത് കുഞ്ചിലെ ഫോർട്ടിസ് ആശുപത്രിയിലെ ഉന്നത എൻഡോസ്കോപ്പിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നീക്കം ചെയ്തതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

രോഗിക്ക് നിർണ്ണായക സമയത്ത് ചികിത്സ ലഭ്യമാക്കിയത് കൊണ്ട് വലിയ അപകടം ഒഴിവായെന്ന് ഗ്യാസ്ട്രോഎൻട്രോളജിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. ശുഭം വാത്സ്യ പറഞ്ഞു. യുവാവ് കടുത്ത വയറുവേദനയും, ഭക്ഷണം ദഹിക്കാൻ ബുദ്ധിമുട്ടുമുള്ള പ്രയാസങ്ങളുമായാണ് ആശുപത്രിയിലെത്തിയത്. ഈ പ്രശ്നങ്ങൾ കുറച്ചു നാളുകളായി ഉണ്ടായിരുന്നെന്നും രോഗി അറിയിച്ചിരുന്നു. ഉറങ്ങുമ്പോഴോ, അല്ലെങ്കിൽ ഭക്ഷണം കഴിക്കുമ്പോഴോ പാറ്റ ശരീരത്തിൽ പ്രവേശിച്ചതാവാം.

ഇത്തരം സംഭവങ്ങൾ ജീവൻ അപകടത്തിലാക്കാവുന്നവയാണെന്നും കൃത്യസമയത്തെ ചികിത്സ അത്യാവശ്യവുമാണെന്നും വൈകിയ ഇടപെടൽ പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം മൂന്നറിയിപ്പ് നൽകി. എൻഡോസ്കോപ്പി നടത്തിയാണ് അവർ വേഗത്തിൽ പാറ്റയെ നീക്കം ചെയ്‌തത്.

#CockroachRemoval, #MedicalEmergency, #Healthcare, #Endoscopy, #FortisHospital, #PatientCare

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia