Revelation | 'പണം ചാക്കിലാക്കി ഓഫീസിനകത്ത് കൊണ്ടുവന്നു', കൊടകര കുഴൽപ്പണക്കേസിൽ വൻ വെളിപ്പെടുത്തലുമായി ബിജെപി മുൻ ഓഫീസ് സെക്രടറി

 
Kodakara Hawala Case: Major Revelation by BJP Former Secretary Tiru Satheesh
Kodakara Hawala Case: Major Revelation by BJP Former Secretary Tiru Satheesh

Image Credit: Facebook / Rupee Symbol

● പണം പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിരുന്നു
● പാർട്ടി നേതൃത്വത്തിന് ഇക്കാര്യം അറിയാമായിരുന്നു
● 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സംഭവിച്ചത്.

തൃശൂർ: (KVARTHA) കൊടകര കുഴൽപ്പണക്കേസിൽ പുതിയ വൻ വെളിപ്പെടുത്തലുമായി ബിജെപി മുൻ ഓഫീസ് സെക്രടറി തിരൂർ സതീഷ് രംഗത്തെത്തി. പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിരുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. തിരഞ്ഞെടുപ്പിന്റെ സമയത്ത് ചാക്കുകളിലായി പണം തൃശൂർ ഓഫീസിൽ എത്തിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യം ഇത് തിരഞ്ഞെടുപ്പ് സാമഗ്രികളാണെന്ന് കരുതിയിരുന്നുവെങ്കിലും പിന്നീട് പണം ആണെന്ന് മനസ്സിലായി. ഈ പണം എവിടെനിന്നാണ് വന്നതെന്ന് തനിക്ക് അറിയില്ലെന്നും പക്ഷേ, പാർട്ടി നേതൃത്വത്തിന് ഇക്കാര്യം അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിലേക്കുള്ള പണം നൽകിയ ശേഷം ബാക്കി അവിടെനിന്നും കൊണ്ടുപോവുകയായിരുന്നു. പണമെത്തുന്ന കാര്യം നേതൃത്വത്തിനും അറിയാമായിരുന്നു. നേതൃത്വത്തിൻ്റെ നിർദേശപ്രകാരം തന്നയാണ് പണമെത്തിയതെന്ന് തന്നോട് കേസിലെ അന്നത്തെ പരാതിക്കാരൻ ധർമജൻ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ കാര്യം പറയാനുണ്ടെന്നും പിന്നീട് പ്രതികരിക്കുമെന്നും സതീഷ് പറഞ്ഞു. 

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടകരയിൽ വ്യാജ അപകടമുണ്ടാക്കി കോടികളുടെ പണം കവർച്ച നടന്നെന്നാണ് കേസ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ, കവർച്ച ചെയ്തത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിരുന്നു എന്നാണ് കണ്ടെത്തിയത്. തിരഞ്ഞെടുപ്പിനായി കർണാടകയിൽനിന്ന് ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്ക്ക് നൽകാനാണ് കൊണ്ടുപോയതാണെന്നും ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ കാണിച്ചിരുന്നു. 

കേസിൽ 23 പേരെ പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്‌തു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെ 19 നേതാക്കൾ സാക്ഷികളാണ്. സതീഷിന്റെ വെളിപ്പെടുത്തൽ കൊടകര കുഴൽപ്പണക്കേസിന് പുതിയൊരു വഴിത്തിരിവായിരിക്കും. നേരത്തെ ബിജെപി നേതൃത്വം പറഞ്ഞിരുന്നത്, കേസിൽ പോലീസിന് കൈമാറിയ പണം പാർട്ടിയുടേതല്ല എന്നാണ്. സംഭവത്തിൽ കേസെടുത്ത കേരള പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇ ഡി അന്വേഷണം ആവശ്യപ്പെട്ടെങ്കിലും പ്രതികരിച്ചിരുന്നില്ല.

#KodakaraCase #BJPKerala #ElectionScandal #KeralaNews #HawalaCase #PoliticalControversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia