Disaster | വയനാട് ഉരുൾപൊട്ടൽ: ഗവര്‍ണര്‍മാരും നേതാക്കളും ദുരന്തമേഖലയില്‍; സ്ഥലത്ത് ക്യാമ്പ് ചെയ്‌ത്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മന്ത്രിമാർ  

 
Disaster
Disaster

Image Credit: Facebook / District Information Office Wayanad

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, എം കെ രാഘവന്‍ എംപി, സ്ഥലം എംഎല്‍എ ടി സിദ്ദിഖ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ,  മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎല്‍എ തുടങ്ങിയവരുമെത്തി 

കൽപറ്റ: (KVARTHA) കേരളം കണ്ട ഏറ്റവും വലിയ ദുരന്തമുഖത്ത് ആശ്വാസമായും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഗവര്‍ണര്‍മാരും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും. സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍,  ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള,  പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് എന്നിവര്‍ ബുധനാഴ്ച ദുരന്ത സ്ഥലങ്ങളും ക്യാമ്പുകളും ആരോഗ്യ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. 

മന്ത്രിമാരായ കെ രാജന്‍, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍,  ജി ആര്‍ അനില്‍, വി എന്‍ വാസവന്‍, വീണാ ജോര്‍ജ്, കെ കൃഷ്ണന്‍കുട്ടി, വി അബ്ദുറഹ്മാന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഒ ആര്‍ കേളു എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തു രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.  

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, എം കെ രാഘവന്‍ എംപി, സ്ഥലം എംഎല്‍എ ടി സിദ്ദിഖ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ,  മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎല്‍എ,  സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍, വണ്ടൂര്‍ എംഎല്‍എ എ പി അനില്‍കുമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരും സ്ഥലത്തെത്തി.

കെപിസിസി പ്രസിഡന്റ് വയനാട് സന്ദർശിക്കും

കണ്ണൂർ: വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിദേശപര്യടനം  വെട്ടിച്ചുരുക്കി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എം പി കേരളത്തിലേക്ക് പുറപ്പെട്ടു. ഓഗസ്റ്റ് ഒന്നിന്  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം വയനാട്ടിലേക്ക് യാത്ര തിരിക്കും.

ദുരിതമനുഭവിക്കുന്നവർക്കായി മരുന്ന്, വസ്ത്രം, വെള്ളം, ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളും മറ്റും എത്തിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനും കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും പ്രവർത്തകരുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന്  കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia