ഇടുക്കി: (www.kvartha.com 16.09.2015) കോരിച്ചൊരിയുന്ന പേമാരി വകവെക്കാതെ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ സൂര്യനെല്ലി എസ്റ്റേറ്റിലെ സ്ത്രീ തൊഴിലാളി സമരം തുടരുന്നു. കമ്പനി മാനേജ്മെന്റുമായി നടന്ന ഒന്നാം ഘട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ബോണസ് 20 ശതമാനം നല്‍കണമെന്നും ശമ്പളം 500 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നുമുള്ള സമരക്കാരുടെ ആവശ്യം നടപ്പിലാക്കാനാവിലെന്ന് കമ്പനി അറിയിച്ചു. കമ്പനിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്ത പക്ഷം രാത്രിയിലും സമരം തുടരാനാണ് തീരുമാനമെന്ന് സമര നേതാക്കള്‍ പറയുന്നു.
മൂന്നാര്‍ മാതൃകയില്‍ ദേശീയപാത ഉപരോധിക്കുവാനുള്ള ആലോചന ഉണ്ടായിരുന്നുവെങ്കിലും അത് നടപ്പിലാക്കാതെ ഫാക്ടറിക്കു മുന്നില്‍ തന്നെയായിരുന്നു സമരം. മൂന്നാറിലേതു പോലെ സ്ത്രീകള്‍ തന്നെയാണ് ശക്തമായി സമരമുഖത്തുള്ളത്. മൂന്നാറില്‍ സമ്പൂര്‍ണ്ണമായി സമരത്തില്‍ നിന്ന് ട്രേഡ് യൂനിയനുകളെ ഒഴിവാക്കിയിരുന്നുവെങ്കിലും സൂര്യനെല്ലിയില്‍ ട്രേഡ് യൂനിയനുകള്‍ ചെറിയ തോതില്‍ ഇടപെടുന്നുണ്ട്.
Keywords : Woman, Protest, Munnar, Idukki, Kerala, Suryanelli.

Keywords : Woman, Protest, Munnar, Idukki, Kerala, Suryanelli.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.