ADVERTISEMENT
കണ്ണൂരിലെ അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കുന്നതിന് സഹകരണമാവശ്യപ്പെട്ടാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ജില്ലാ ഭരണകൂടം വിളിച്ചത്. എം പിമാര്‍, എംഎല്‍എമാര്‍ മറ്റ് ജനപ്രതിനിധികള്‍, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവര്‍ സര്‍വകക്ഷി സമാധാന യോഗത്തില്‍ പങ്കെടുക്കുമെന്നും എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളേയും വിവരം ഫോണിലൂടെ അറിയിച്ചിട്ടുണ്ടെന്നും എഡിഎം പറഞ്ഞു. ഇടതുമുന്നണിയിലേയും യുഡിഎഫിലെയും പ്രമുഖ കക്ഷികളും സമാധാനശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കലക്ടറേറ്റില്‍ ഉച്ചയ്ക്ക് 12നാണ് യോഗം.
ഇതിനിടെ അക്രമസംഭവങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലെ കമാന്‍ഡോകളും ഉള്‍പ്പെടുന്ന 400 പോലീസുകാരെ കൂടി അധികം വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകമുള്‍പ്പെടെ ഇതുവരെയുണ്ടായ അക്രമസംഭവങ്ങളെ കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
അപ്ഡേറ്റഡ്
കണ്ണൂരില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം
കണ്ണൂര്‍: കണ്ണൂരില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം. സര്‍വ്വകക്ഷി യോഗത്തില്‍ എം.എല്‍.എമാര്‍, എം.പിമാര്‍, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവര്‍ സര്‍വ്വകക്ഷി യോഗത്തില്‍ സംബന്ധിക്കും. ഇടതുമുന്നണിയിലേയും യു ഡി എഫിലേയും പ്രമുഖ കക്ഷികളും സമാധാനശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കലക്ട്രേറ്റില്‍ ഉച്ചയ്ക്ക് 12നാണ് യോഗം. ഇതിനിടെ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യാ റിസര്‍വ് ബറ്റാലിയനില്‍ നിന്നുള്‍പ്പെടെ നാനൂറ് പോലീസുകാരെ കൂടുതലായി ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

