വിതുരയിലെ ഐസര്‍ നിര്‍മ്മാണ പ്രദേശം സ്പീക്കര്‍ സന്ദര്‍ശി­ച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിതുരയിലെ ഐസര്‍ നിര്‍മ്മാണ പ്രദേശം സ്പീക്കര്‍ സന്ദര്‍ശി­ച്ചു
വിതുര: ഐസര്‍ (ഇ­ന്ത്യന്‍ ഇന്‍സ്റ്റി­റ്റിയൂട്ട് ഓഫ് സയന്‍സ്, എഡ്യൂ­ക്കേ­ഷന്‍ & റിസര്‍ച്ച്) നിര്‍മ്മാണ മേഖല സ്പീക്കര്‍ ജി.­കാര്‍ത്തി­കേ­യന്‍ ശനിയാഴ്ച സന്ദര്‍ശി­ച്ചു. നിര്‍മ്മാണ പ്രവര്‍ത്തനം നട­ത്തുന്ന തൊഴി­ലാ­ളി­കള്‍ക്ക് അടി­സ്ഥാന സൗക­ര്യ­ങ്ങള്‍ നിഷേ­ധി­ക്കു­ന്നത് ശരി­യ­ല്ലന്നും, ഇത് പരി­ശോ­ധി­ക്കാന്‍ ഐസര്‍ ഭാര­വാ­ഹി­കള്‍ക്ക് ബാധ്യതയുണ്ടെന്നും സ്പീക്കര്‍ ഓര്‍മി­പ്പി­ച്ചു.­

തൊ­ഴി­ലാ­ളി­കള്‍ അനാ­രോ­ഗ്യ­ക­ര­മായ ചുറ്റു­പാ­ടു­ക­ളി­ലാണ് താമ­സി­ക്കു­ന്നത് എന്ന­റി­ഞ്ഞാണ് സ്പീക്കര്‍ സന്ദര്‍ശനം നട­ത്തി­യത. ഭാവി­യില്‍ ലോക പ്രശ­സ്ത­മായ ഒരു സ്ഥാപ­ന­മായി മാറാവുന്ന ഐസര്‍ വിതു­ര­യില്‍ സ്ഥാപി­ക്കേ­ണ്ടത് അനി­വാ­ര്യ­മാ­ണ്. അതി­നാ­യുള്ള സംവി­ധാനം ഒരു­ക്കികൊ­ടു­ക്കേ­ണ്ട­തു­മു­ണ്ട്. എന്നാല്‍, അതിന്റെ നിര്‍മ്മാണ പ്രവര്‍ത്ത­ന­ങ്ങ­ളി­ലേര്‍പ്പെ­ട്ടി­രി­ക്കുന്ന തൊഴി­ലാ­ളി­കള്‍ക്ക് അനാ­രോ­ഗ്യ­ക­ര­മായ ചുറ്റു­പാ­ടില്‍ താമ­സി­ക്കേണ്ടി വരു­ന്നത് ഒരി­ക്കലും പ്രോത്സാ­ഹി­പ്പി­ക്കാ­നാ­വി­ല്ല. നിര്‍മ്മാണ പ്രവര്‍ത്തി­കള്‍ കരാ­റു­കാര്‍ക്ക് നല്‍കി എന്ന­തി­നാല്‍ ഐസര്‍ ഭാര­വാ­ഹികള്‍ക്ക് അതിന്റെ ബാധ്യ­ത­യില്‍ നിന്ന് ഒഴി­യാ­നു­മാ­വി­ല്ല. നിര­ന്ത­ര­മായ മേല്‍നോ­ട്ടവും സൂക്ഷ്മ­മായ വില­യി­രു­ത്തലും ഓരോ ­ഘ­ട്ട­ത്തിലും അവ­രുടെ ഭാഗ­ത്തു­നിന്നും ഉണ്ടാ­ക­ണ­മെന്ന് സ്പീക്കര്‍ നിര്‍ദ്ദേ­ശി­ച്ചു. 

പരി­സ്ഥി­തിക്ക് കോട്ടം വരു­ത്തുന്ന രീതി­യില്‍ തൊഴി­ലാ­ളി­ക­ളുടെ താമ­സ­സ്ഥ­ല­ങ്ങള്‍ പ്രവര്‍ത്തി­ക്കു­വാന്‍ പാടി­ല്ല. താമ­സി­ക്കു­ന്ന­വ­രുടെ എണ്ണ­ത്തിനനുസ­രി­ച്ചുള്ള താമ­സ­സൗ­കര്യം തീര്‍ച്ച­യായും ഉണ്ടാ­കേ­ണ്ട­താണ്. അവര്‍ക്കാവ­ശ്യ­മായ എല്ലാ സംവി­ധാ­ന­ങ്ങളും സൗക­ര്യ­ങ്ങളും ഒരു­ക്കി­കൊ­ടു­ക്കാന്‍ കരാ­റു­കാരും ഐസര്‍ ഭാര­വാ­ഹി­കളും ബാധ്യ­സ്ഥ­രാ­ണെ­ന്ന­കാര്യം മറ­ന്നു­പോ­കു­ന്ന­താണ് പ്രശ്‌ന­മെന്ന് സ്പീക്കര്‍ ജി.­കാര്‍ത്തി­കേ­യന്‍ പറ­ഞ്ഞു. ഇത് മാറിയേ പറ്റൂ. കൂടു­തല്‍ തൊഴി­ലാ­ളി­കളെ ഇനിയും നിയോ­ഗി­ക്ക­ണ­മെങ്കില്‍, അവ­രുടെ താമസ സൗക­ര്യ­ങ്ങള്‍ പ്രത്യ­കിച്ചും അടു­ക്ക­ളയും ശൗചാ­ല­യ­ങ്ങളും ആവ­ശ്യ­ത്തിന് ഉണ്ടാ­യിട്ടു മാത്രമേ അങ്ങിനെ ചെയ്യാവൂ എന്ന് സ്പീക്കര്‍ നിര്‍ദ്ദേ­ശി­ച്ചു. 

ഇപ്പോ­ഴുള്ള തൊഴി­ലാ­ളി­ക­ളുടെ അടി­സ്ഥാ­ന­സൗ­ക­ര്യ­ങ്ങള്‍, പൂര്‍ണ്ണ­മായും കുറ്റ­മ­റ്റ­താ­ക്ക­ണ­മെന്നും ഐസര്‍ ഭാര­വാ­ഹി­കള്‍ ഇത് ഉറ­പ്പു­വ­രു­ത്ത­ണ­മെന്നും അദ്ദേഹം പറ­ഞ്ഞു. ഐസ­റിന്റെ നിര്‍മ്മാണ കാര്യ­ങ്ങളും തൊഴി­ലാ­ളി­ക­ളുടെ താമസ പ്രശ്‌ന­ങ്ങളും മറ്റ് പ്രശ്‌ന­ങ്ങളും ചര്‍ച്ച­ ചെ­യ്യാന്‍, ഐസര്‍ ഭാര­വാ­ഹി­ക­ളുടെ ഉന്ന­ത­ത­ല­യോഗം ഉടനെ വിളി­ക്കു­മെന്നും സ്പീക്കര്‍ ജി.­കാര്‍ത്തി­കേ­യന്‍ അറി­യി­ച്ചു.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia